ഒത്തുകളി വിവാദത്തിന് ശേഷം ഗാംഗുലി നമ്മെ തിരികെ കൊണ്ടുവന്നു; മികച്ച ക്യാപ്റ്റന്‍ ഗാംഗുലി തന്നെയെന്ന് സെവാഗ്‌

തന്റെ കീഴിലെ കളിക്കാരിലെ കഴിവ് നൂറ് ശതമാനവും പുറത്തെടുക്കുവാന്‍ സാധിക്കുന്നവരാണ് യഥാര്‍ഥ നായകന്മാര്‍
ഒത്തുകളി വിവാദത്തിന് ശേഷം ഗാംഗുലി നമ്മെ തിരികെ കൊണ്ടുവന്നു; മികച്ച ക്യാപ്റ്റന്‍ ഗാംഗുലി തന്നെയെന്ന് സെവാഗ്‌

താന്‍ കീഴില്‍ കളിച്ച നായകന്മാരില്‍ വെച്ച് ഏറ്റവും മികച്ചത് സൗരവ് ഗാംഗുലിയാണെന്ന് സെവാഗ്. ഗാംഗുലിക്ക് പിന്നില്‍ ധോനിയും, ധോനിക്ക് പിന്നില്‍ വിരാട് കോഹ് ലിയുമെന്നാണ് മികച്ച നായകന്മാരെ കുറിച്ച് ചോദിക്കുമ്പോള്‍ സെവാഗ് പറയുന്നത്. 

തന്റെ കീഴിലെ കളിക്കാരിലെ കഴിവ് നൂറ് ശതമാനവും പുറത്തെടുക്കുവാന്‍ സാധിക്കുന്നവരാണ് യഥാര്‍ഥ നായകന്മാര്‍. ഇന്ത്യന്‍ ക്രിക്കറ്റിനെ വാദുവെപ്പ് വിവാദം ഉലച്ചതിന് ശേഷം ഗാംഗുലി എങ്ങനെ ടീമിനെ ഉയര്‍ത്തിക്കൊണ്ടു വന്നു എന്നത് അദ്ദേഹത്തിന്റെ നായകത്വത്തിന്റെ മികവ് കാണിക്കുന്നു. 

ഇന്ത്യന്‍ ക്രിക്കറ്റില്‍ വളരെ കുറച്ചു മാത്രം കാണുന്ന കഴിവാണ് ഇത്. വിദേശത്ത് ടെസ്റ്റ് ജയിക്കുന്നതിലേക്കും, ടൂര്‍ണമെന്റ് ജയിക്കുന്നതിലേക്കുമെല്ലാം ഇന്ത്യയെ എത്തിച്ചത് ഗാംഗുലിയുടെ ടീം ആണെന്നും സെവാഗ് ചൂണ്ടിക്കാണിക്കുന്നു. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍മാരുടെ ശൈലികളെ കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോഴും, ഗാംഗുലിയെ തന്നെയാണ് സെവാഗ് ഒന്നാം സ്ഥാനത്ത് നിര്‍ത്തുന്നത്. ധോനിയും കോഹ് ലിയും സെവാഗിന് പിന്നില്‍ മാത്രം. ഒരു പുതിയ ടീം, പരിചയസമ്പത്തില്ലാത്ത താരങ്ങള്‍, അവിടെയാണ് നായകത്വം 100 ശതമാനവും വിജയിക്കേണ്ടത് എന്നും സെവാഗ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com