ഗംഭീറിന്റെ ലോകകപ്പ് ടീം; നാലാം സ്ഥാനത്ത് സഞ്ജു, ഞെട്ടിക്കുന്ന ഒഴിവാക്കലുകളും

ഗംഭീറിന്റെ ടീമില്‍ ബാറ്റിങ് ഓര്‍ഡറിലെ നാലാം സ്ഥാനത്ത് സഞ്ജു സാംസണിനെ കണ്ടതിന്റെ ഞെട്ടലിലാണ് ആരാധകര്‍
ഗംഭീറിന്റെ ലോകകപ്പ് ടീം; നാലാം സ്ഥാനത്ത് സഞ്ജു, ഞെട്ടിക്കുന്ന ഒഴിവാക്കലുകളും

ഇന്ത്യയുടെ ലോകകപ്പ് ടീമിനെ ഏപ്രില്‍ 15ന് അറിയാം. ലോകകപ്പ് ടീമില്‍ ഏതെല്ലാം കളിക്കാര്‍ ഇടംപിടിക്കണം എന്നത് സംബന്ധിച്ച കണക്കു കൂട്ടലുകളെല്ലാം ഇന്ത്യ തകൃതിയായി നടത്തി കഴിഞ്ഞു. മുന്‍ ക്രിക്കറ്റ് താരങ്ങളും ക്രിക്കറ്റ് വിദഗ്ധരുമെല്ലാം തങ്ങളുടെ ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്ത് എത്തുന്നുണ്ട്. അക്കൂട്ടത്തില്‍ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറുമുണ്ട്. ഗംഭീറിന്റെ ടീമില്‍ ബാറ്റിങ് ഓര്‍ഡറിലെ നാലാം സ്ഥാനത്ത് സഞ്ജു സാംസണിനെ കണ്ടതിന്റെ ഞെട്ടലിലാണ് ആരാധകര്‍. 

ഐപിഎല്ലില്‍ സഞ്ജു സെഞ്ചുറി നേടിയതിന് പിന്നാലെ സഞ്ജുവിനെ പിന്തുണച്ച് ഗൗതം ഗംഭീര്‍ രംഗത്തെത്തിയിരുന്നു. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് സഞ്ജു എന്ന ഗംഭീറിന്റെ വാക്കുകള്‍ വിവാദത്തിന് ഇടയായി. അതിന് പിന്നാലെയാണ് തന്റെ ലോകകപ്പ് ടീമില്‍ ഗംഭീര്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

റിഷഭ് പന്ത്, അമ്പാട്ടി റായിഡു, ദിനേശ് കാര്‍ത്തിക്, വിജയ് ശങ്കര്‍ എന്നിവര്‍ക്ക് ടീമില്‍ സ്ഥാനം നല്‍കാതിരുന്ന ഗംഭീര്‍, ഡല്‍ഹി പേസര്‍ നവ്ദീപ് സെയ്‌നി, ആര്‍.അശ്വിന്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തുന്നു. രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെ.എല്‍.രാഹുല്‍, വിരാട് കോഹ് ലി, സഞ്ജു സാംസണ്‍, കേദാര്‍ ജാദവ്, നവ്ദീപ് സെയ്‌നി, ഹര്‍ദിക് പാണ്ഡ്യ, ഭുവി, ബൂമ്ര, മുഹമ്മദ് ഷമി, ആര്‍.അശ്വിന്‍, ചഹല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് ഗംഭീറിന്റെ ലോകകപ്പ് ടീമില്‍ ഇടംപിടിക്കുന്നവര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com