തോല്‍വിയുടെ നിരാശയുണ്ട്, പക്ഷേ കാണികളെ ആവേശത്തിലാഴ്ത്തി പ്രിതി സിന്റയുടെ ഭംഗ്ര

കുട്ടിക്രിക്കറ്റ് പൂരം മൊഹാലിയില്‍ കിങ്‌സ് ഇലവന്റെ ആരാധകര്‍ എന്നത്തേയും പോലെ ആഘോഷിച്ചു. ആ ആഘോഷങ്ങളുടെ ആരവും കൂട്ടി അവര്‍ക്കൊപ്പം ടീം സഹഉടമ പ്രീതി സിന്റയുമെത്തി
തോല്‍വിയുടെ നിരാശയുണ്ട്, പക്ഷേ കാണികളെ ആവേശത്തിലാഴ്ത്തി പ്രിതി സിന്റയുടെ ഭംഗ്ര

മൊഹാലിയില്‍, സ്വന്തം മണ്ണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരെ തോല്‍വി നേരിട്ടതിന്റെ ക്ഷീണത്തിലാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ്. എന്നാല്‍ കുട്ടിക്രിക്കറ്റ് പൂരം മൊഹാലിയില്‍ കിങ്‌സ് ഇലവന്റെ ആരാധകര്‍ എന്നത്തേയും പോലെ ആഘോഷിച്ചു. ആ ആഘോഷങ്ങളുടെ ആരവും കൂട്ടി അവര്‍ക്കൊപ്പം ടീം സഹഉടമ പ്രീതി സിന്റയുമെത്തി. 

ചുവപ്പ് ഡ്രസില്‍ വെള്ള ജാക്കറ്റ് ധരിച്ച് എത്തി ഭംഗ്ര കളിച്ച പ്രീതി സിന്റയാണ് ഇപ്പോള്‍ ആരാധകരുടെ മനം കവരുന്നത്. ടീം തോല്‍വി തൊട്ടുവെങ്കിലും പ്രീതി സിന്റെ ആരാധകരുടെ മനം നിറച്ചു. പ്രിതിസിന്റയുടെ ഭംഗ്രയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പടര്‍ന്നു കഴിഞ്ഞു. 

പന്ത്രണ്ടാം ഐപിഎല്‍ സീസണിലെ നാലാം തോല്‍വിയാണ് ബാംഗ്ലൂരിനെതിരെ പഞ്ചാബ് നേരിട്ടത്. ക്രിസ് ഗെയ്‌ലിന്റെ 99 റണ്‍സിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സും അവിടെ ഫലം കണ്ടില്ല. ഡിവില്ലിയേഴ്‌സും കോഹ് ലിയും സ്‌റ്റൊയ്‌നിസും ചേര്‍ന്ന് ബാംഗ്ലൂരിനെ സീസണിലെ ആദ്യ ജയത്തിലേക്ക് എത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com