ലോകകപ്പ് ടീമില്‍ റിഷഭ് പന്തും ഉണ്ടാവും? പന്തിന്റെ എക്‌സ് ഫാക്ടറുകള്‍ നിര്‍ണായകം

ടെസ്റ്റില്‍ പന്ത് കളിച്ച രീതിയും, എതിര്‍ ടീമിന് അതിലൂടെ പന്ത് തീര്‍ത്ത ഭീഷണിയും സെലക്ടര്‍മാരുടെ പരിഗണനയ്ക്ക് വന്നേക്കും
ലോകകപ്പ് ടീമില്‍ റിഷഭ് പന്തും ഉണ്ടാവും? പന്തിന്റെ എക്‌സ് ഫാക്ടറുകള്‍ നിര്‍ണായകം

ഏപ്രില്‍ 15ന് ഇന്ത്യയുടെ ലോകകപ്പ് സംഘത്തെ അറിയാം. ബാറ്റിങ് ഓര്‍ഡറില്‍ നാലാം സ്ഥാനത്ത് ആര് എത്തും എന്നുള്ളതാണ് ആകാംക്ഷയുണര്‍ത്തുന്നത്. പരിചയ സമ്പത്തിന് അപ്പുറം കഴിവില്‍ വിശ്വാസം വെച്ച് സെലക്ടര്‍മാര്‍ തീരുമാനം എടുത്താല്‍ റിഷഭ് പന്തിനാവും നറുക്ക് വീഴുക. പന്തിന്റെ എക്‌സ് ഫാക്റ്ററുകള്‍ തന്നെ അതിനുള്ള കാരണം...

ഐപിഎല്ലിലും രാജ്യാന്തര ക്രിക്കറ്റിലും പന്ത് സ്ഥിരത കാട്ടിയിട്ടില്ല. എന്നാല്‍ ആ ഘടകം മാറ്റി നിര്‍ത്തി, ടെസ്റ്റില്‍ പന്ത് കളിച്ച രീതിയും, എതിര്‍ ടീമിന് അതിലൂടെ പന്ത് തീര്‍ത്ത ഭീഷണിയും സെലക്ടര്‍മാരുടെ പരിഗണനയ്ക്ക് വന്നേക്കും. ഇടംകയ്യന്‍ ബാറ്റ്‌സ്മാന്‍ എന്നതും പന്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. അത് ടീമിന് കൂടുതല്‍ ഫ്‌ളെക്‌സിബിളിറ്റി നല്‍കുന്നു എന്നതിനാല്‍ റായിഡുവിനേക്കാള്‍ കൂടുതല്‍ സാധ്യത പന്തിന് ലഭിക്കുന്നു. 

ലോകകപ്പിനെത്തുന്ന ടീമുകളുടെ തന്ത്രങ്ങളിലൊന്ന് മികച്ച ലെഗ് സ്പിന്നറെ ഇറക്കുക എന്നതാണ്. വലംകയ്യന്‍ ബാറ്റ്‌സ്മാനേക്കാള്‍, ഇടംകയ്യന് ലെഗ് സ്പിന്നര്‍ ഉയര്‍ത്തുന്ന ഭീഷണിയെ കൂടുതല്‍ ഭംഗിയായി കൈകാര്യം ചെയ്യുവാന്‍ സാധിക്കും. ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ ഓസീസിന്റെ ആദം സാംമ്പ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ഇംഗ്ലണ്ടിന്റെ പക്കല്‍ ആദില്‍ റാഷിദും, അഫ്ഗാനിസ്ഥാന് റാഷിദ് ഖാനും, മുജീബ് റഹ്മാനും ഉണ്ട്. 

ഐപിഎല്ലില്‍ ദിനേശ് കാര്‍ത്തിക്കിനേക്കാളും കൂടുതല്‍ റണ്‍സ് പന്ത് സ്‌കോര്‍ ചെയ്തു കഴിഞ്ഞു. നാലാം സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന റായിഡുവിന്റെ സാധ്യതകള്‍ ഇപ്പോള്‍ മങ്ങിക്കഴിഞ്ഞു. മധ്യനിരയില്‍ ഇന്ത്യയ്ക്ക് പിന്നെ പരിഗണിക്കുവാന്‍ മുന്നിലുള്ളത് ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ശ്രേയസ് അയ്യരെയാണ്. ഐപിഎല്ലില്‍ ഇതുവരെയുള്ള കളികളില്‍, ഇന്ത്യക്കാരില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തവരില്‍ രണ്ടാമത് ശ്രേയസ് അയ്യരാണ്. 215 റണ്‍സാണ് ശ്രേയസ് സ്‌കോര്‍ ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com