സ്‌നേഹത്തോടെ വാരി നല്‍കി ജാദവ്, അനുസരണയോടെയിരുന്ന് ധോനി

ജാദവിന് മുന്നില്‍ അനുസരണയോടെയിരുന്നു ഭക്ഷണം കഴിക്കുന്ന ധോനിയുടെ വീഡിയോയാണ് ആരാധകരുടെ മുന്നിലേക്ക് എത്തുന്നത്
സ്‌നേഹത്തോടെ വാരി നല്‍കി ജാദവ്, അനുസരണയോടെയിരുന്ന് ധോനി

മധ്യനിരയില്‍ ധോനി-ജാദവ് കൂട്ടുകെട്ട് ഇന്ത്യയ്ക്ക് ഏകദിനത്തില്‍ അടുത്തിടെ ഏറെ പ്രയോജനപ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പവും ആരാധകര്‍ക്ക് അറിയാം. ഇപ്പോഴിതാ, ജാദവിന് മുന്നില്‍ അനുസരണയോടെയിരുന്നു ഭക്ഷണം കഴിക്കുന്ന ധോനിയുടെ വീഡിയോയാണ് ആരാധകരുടെ മുന്നിലേക്ക് എത്തുന്നത്. 

ഒരേ പ്ലേറ്റില്‍ നിന്നാണ് ഭക്ഷണം കഴിക്കുന്നത്. അതും, ജാദവ് ധോനിയെ വാരികഴിപ്പിക്കുന്നു. ബ്രൊമാന്‍സ് എന്ന തലക്കെട്ടോടെ ജാദവ് തന്നെയാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ ജയം പിടിച്ചതിന് പിന്നാലെയായിരുന്നു ഇരുവരുടേയും ബ്രൊമാന്‍സ്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kedar Jadhav (@kedarjadhavofficial) on

51 പന്തില്‍ നിന്നും ക്രിസ് ലിന്‍ 82 റണ്‍സ് അടിച്ചെടുത്തുവെങ്കിലും 161 റണ്‍സ് കണ്ടെത്തുവാനെ കൊല്‍ക്കത്തയ്ക്കായുള്ളു. നാല് വിക്കറ്റ് വീഴ്ത്തിയ ഇമ്രാന്‍ താഹിറാണ് കൊല്‍ക്കത്തയെ പിടിച്ചുകെട്ടിയത്. ലിന്‍, നിതീഷ് റാണ, റോബിന്‍ ഉത്തപ്പ, റസല്‍ എന്നിങ്ങനെ വിലപ്പെട്ട വിക്കറ്റുകള്‍ വീഴ്ത്തിയാണ് താഹിര്‍ കളി ചെന്നൈയ്ക്ക് അനുകൂലമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com