'ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഫിനിഷറാണ് അയാള്‍, ഒടുവില്‍ നീതി ലഭിച്ചു' ; ദിനേഷ് കാര്‍ത്തികിനെ പ്രശംസിച്ച് റോബിന്‍ ഉത്തപ്പ

കടുത്ത സമ്മര്‍ദ്ദത്തിലും കൂളായി നില്‍ക്കാനും സ്ഥിരതയുള്ള പ്രകടനം കാഴ്ച വയ്ക്കാനും ദിനേഷ് കാര്‍ത്തിക്കിന് കഴിയുന്നുവെന്നാണ് കഴിഞ്ഞ ദിവസം സെലക്ടര്‍ എംഎസ്‌കെ പ്രസാദും പറഞ്ഞത്
'ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഫിനിഷറാണ് അയാള്‍, ഒടുവില്‍ നീതി ലഭിച്ചു' ; ദിനേഷ് കാര്‍ത്തികിനെ പ്രശംസിച്ച് റോബിന്‍ ഉത്തപ്പ

മുംബൈ: പ്രകടനം കൊണ്ട് ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ ആര്‍ക്കെങ്കിലും അര്‍ഹതയുണ്ടെങ്കില്‍ ദിനേഷ് കാര്‍ത്തിക് അല്ലാതെ മറ്റാരും ആവില്ലെന്നായിരുന്നു റോബിന്‍ ഉത്തപ്പയുടെ ഇന്‍സ്റ്റ പോസ്റ്റ്. നീതി നടപ്പിലായിരിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഫിനിഷറാണ് ദിനേഷ് കാര്‍ത്തിക് എന്നും കൂടി ഉത്തപ്പ കുറിച്ചു. 

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ കളിക്കാന്‍ ലഭിച്ച അവസരങ്ങളിലെല്ലാം മിന്നുന്ന പ്രകടനമാണ് ദിനേഷ് കാര്‍ത്തിക് പുറത്തെടുത്തത്.അതുകൊണ്ട് തന്നെയാണ് ഏറെ പ്രതീക്ഷിക്കപ്പെട്ടിരുന്ന ഋഷഭ് പന്തിന് പകരം കാര്‍ത്തിക്കെത്തുമ്പോള്‍ നീതി നടപ്പിലായെന്ന് ഉത്തപ്പ പറയുന്നതും. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ 20 ഏകദിനങ്ങളിലാണ് ദിനേഷ് കാര്‍ത്തിക്കെന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇന്ത്യയ്ക്കായി കളിക്കാന്‍ ഇറങ്ങിയത്. 20 ഏകദിനങ്ങളില്‍ നിന്ന് 46.75 ശരാശരിയില്‍ 425 റണ്‍സ് അദ്ദേഹം നേടി. കടുത്ത സമ്മര്‍ദ്ദത്തിലും കൂളായി നില്‍ക്കാനും സ്ഥിരതയുള്ള പ്രകടനം കാഴ്ച വയ്ക്കാനും ദിനേഷ് കാര്‍ത്തിക്കിന് കഴിയുന്നുവെന്നാണ് കഴിഞ്ഞ ദിവസം സെലക്ടര്‍ എംഎസ്‌കെ പ്രസാദും പറഞ്ഞത്. ധോണിക്ക് പരിക്കേറ്റാല്‍ മാത്രമാണ് ദിനേഷ് കാര്‍ത്തിക്കിന് കളിക്കാന്‍ ഇറങ്ങാന്‍ സാധിക്കുക എന്നും സെലക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

സ്വപ്‌ന സാക്ഷാത്കാരമാണ് ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് പ്രവേശനം ലഭിച്ച നിമിഷമെന്നായിരുന്നു കാര്‍ത്തികിന്റെ പ്രതികരണം. കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്ടനാണ് നിലവില്‍ ദിനേഷ് കാര്‍ത്തിക്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com