രാഹുല്‍ ചഹറിന്റെ പ്രഹരത്തില്‍ ഡല്‍ഹി വീണു, പിന്നെ കരകയറിയില്ല; മുംബൈയ്ക്ക് 40 റണ്‍സ് ജയം

ആറാം ജയം തേടി ഇറങ്ങിയ ക്യാപിറ്റല്‍സിന് ചെയ്‌സിങ്ങിന്റെ തുടക്കത്തില്‍ രാഹുല്‍ ചഹര്‍ ഏല്‍പ്പിച്ച പ്രഹരത്തില്‍ നിന്നും കരകയറി വരുവാനായില്ല
രാഹുല്‍ ചഹറിന്റെ പ്രഹരത്തില്‍ ഡല്‍ഹി വീണു, പിന്നെ കരകയറിയില്ല; മുംബൈയ്ക്ക് 40 റണ്‍സ് ജയം

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനോട് 40 റണ്‍സിന് തോല്‍വി വഴങ്ങി ഡല്‍ഹി ക്യാപിറ്റല്‍സ്. മുംബൈ ഉയര്‍ത്തിയ 168 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. ആറാം ജയം തേടി ഇറങ്ങിയ ക്യാപിറ്റല്‍സിന് ചെയ്‌സിങ്ങിന്റെ തുടക്കത്തില്‍ രാഹുല്‍ ചഹര്‍ ഏല്‍പ്പിച്ച പ്രഹരത്തില്‍ നിന്നും കരകയറി വരുവാനായില്ല. 

ജയത്തോടെ മുംബൈ ഇന്ത്യന്‍സ് പോയിന്റ് ടേബിളില്‍ ഡല്‍ഹിയെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്കെത്തി. ആറ് ഓവറില്‍ ഡല്‍ഹി സ്‌കോര്‍ 49 റണ്‍സില്‍ നില്‍ക്കെയാണ് രാഹുല്‍ ചഹറിന്റെ സ്‌ട്രൈക്ക് ആദ്യം വരുന്നത്. 22 പന്തില്‍ 5 ഫോറും ഒരു സിക്‌സും പറത്തി നിന്ന ധവാന്‍ പുറത്ത്. പിന്നെ വന്ന തന്റെ ഓവറില്‍ പൃഥ്വി ഷായേയും ചഹര്‍ മടക്കി. 

പിന്നാലെ ക്രുനാല്‍ പാണ്ഡ്യ മണ്‍റോയെ മടക്കിയപ്പോള്‍ ചഹര്‍ വീണ്ടും സ്‌ട്രൈക്ക് ചെയ്ത് ശ്രേയസ് അയ്യരെ വീഴ്ത്തി. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സ് എന്ന നിലയില്‍ നിന്നും തിരിച്ചു വരാന്‍ ഡല്‍ഹിക്കായില്ല. നാല് താരങ്ങള്‍ മാത്രമാണ് ഡല്‍ഹി നിരയില്‍ രണ്ടക്കം കടന്നത്. രാഹുല്‍ ചഹറിനൊപ്പം ക്രുനാല്‍ പാണ്ഡ്യയും, ബൂമ്രയും ചേര്‍ന്നാണ് ഡല്‍ഹിയെ പിടിച്ചു കെട്ടിയത്. ബൂമ്ര രണ്ട് വിക്കറ്റും ക്രുനാല്‍ ഒരു വിക്കറ്റും വീഴ്ത്തി. 

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയ്ക്ക് രോഹിത് ശര്‍മയും ഡികോക്കും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കി. അവസാന ഓവറുകളിലെ ഹര്‍ദിക്കിന്റെ വെടിക്കെട്ടാണ് മുംബൈ സ്‌കോര്‍ 160 കടത്തിയത്. 15 പന്തില്‍ നിന്നും 3 സിക്‌സും രണ്ട് ഫോറും പറത്തിയായിരുന്നു ഹര്‍ദിക്കിന്റെ ഇന്നിങ്‌സ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com