നാലാം‍ നമ്പറിൽ കളിച്ചത് ഇതിഹാസങ്ങൾ; വിജയ് ശങ്കർ അത്രത്തോളം വരുമോ- ഇന്ത്യൻ ടീം തെരഞ്ഞെടുപ്പിനെ വിമർശിച്ച് പീറ്റേഴ്സൻ

നാലാം‍ നമ്പറിൽ കളിച്ചത് ഇതിഹാസങ്ങൾ; വിജയ് ശങ്കർ അത്രത്തോളം വരുമോ- ഇന്ത്യൻ ടീം തെരഞ്ഞെടുപ്പിനെ വിമർശിച്ച് പീറ്റേഴ്സൻ

വിജയ് ശങ്കറെ തിരഞ്ഞെടുത്തത് വലിയ വിവാദങ്ങളാണ് ഇന്ത്യ‌ൻ ക്രിക്കറ്റിൽ സൃഷ്ടിച്ചത്

മുംബൈ: ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ബാറ്റിങ് നിരയിലെ നാലാം നമ്പർ സ്ഥാനത്തേക്ക് ആരെ പരി​ഗണിക്കുമെന്ന ആകാംക്ഷയിലായിരുന്നു ക്രിക്കറ്റ് ലോക‌ം. ടീം പ്രഖ്യാപനം കഴിഞ്ഞപ്പോൾ താരതമ്യേന പരിചയ സമ്പത്ത് കുറഞ്ഞ വിജയ് ശങ്കറിനേയാണ് ആസ്ഥാനത്തേക്ക് പരി​ഗണിച്ചത്. അമ്പാട്ടി റായിഡ‍ു അടക്കമുള്ള താരങ്ങളെ തഴഞ്ഞായിരുന്നു വിജയ് ശങ്കറിന്റെ വരവ്. 

ത്രിമാന കഴിവുകളുള്ള താരമാണ് വിജയ് ശങ്കർ എന്നായിരുന്നു താരത്തെ ടീമിനെടുത്തതിന് കാരണമായി സെലക്ഷൻ കമ്മിറ്റി തലവൻ എംഎസ്കെ പ്രസാദിന്റെ പ്രതികരണം. വിജയ് ശങ്കറെ തിരഞ്ഞെടുത്തത് വലിയ വിവാദങ്ങളാണ് ഇന്ത്യ‌ൻ ക്രിക്കറ്റിൽ സൃഷ്ടിച്ചത്. ടീമിലെടുത്തതിനെ ഒരു കൂട്ടം ക്രിക്കറ്റ് പ്രേമികൾ എതിർത്തപ്പോൾ മറ്റൊരു കൂട്ടം ആൾക്കാർ അതിനെ പിന്തുണച്ചു. മുൻ താരങ്ങളടക്കമുള്ളവരും ഇക്കാര്യത്തിൽ വ്യത്യസ്താഭിപ്രായമാണ് പ്രകടിപ്പിച്ചത്.‌ കഴിഞ്ഞ ദിവസം മുൻ ഇംഗ്ലണ്ട് സൂപ്പർ താരം കെവിൻ പീറ്റേഴ്സണും ഇക്കാര്യത്തിൽ അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തി. 

വിജയ് ശങ്കറെ ഇന്ത്യൻ ടീമിന്റെ നാലാം നമ്പർ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതിൽ കെവിൻ പീറ്റേഴ്സണ് എതിരഭിപ്രായമാണുള്ളത്. ഇന്ത്യൻ സെലക്ടർമാരുടെ ഈ തീരുമാനത്തോട് യോജിക്കാൻ കഴിയുന്നില്ലെന്ന് പറയുന്ന പീറ്റേഴ്സൺ പറഞ്ഞു. ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ നാലാം നമ്പർ സ്ഥാനത്ത് കളിക്കാൻ അർഹതയുള്ള പ്രകടനം വിജയ് ശങ്കറിന്റെ ഭാഗത്ത് നിന്ന് കണ്ടിട്ടില്ലെന്നും പീറ്റേഴ്സൻ വ്യക്തമാക്കി. 

ഇന്ത്യൻ ടീമിന്റെ നാലാം നമ്പറിൽ നിരവധി ഇതിഹാസ താരങ്ങൾ കളിച്ചിരുന്നു. സച്ചിൻ, ദ്രാവിഡ്, ലക്ഷ്മൺ, യുവരാജ് തുടങ്ങിയവരൊക്കെ കളിച്ച സ്ഥാനമാണത്. എന്നാൽ വിജയ് ശങ്കർ അതിൽ നിന്നൊക്കെ ഏറെ അകലെയാണ്. നാലാം നമ്പറിൽ ബാറ്റ് ചെയ്യുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്, പ്രത്യേകിച്ച് ഇംഗ്ലണ്ടിൽ. വിജയ് ശങ്കറും, ജാദവും ഇന്ത്യൻ ടീമിലെത്തിയത് അവർക്ക് ബോൾ ചെയ്യാൻ കൂടി കഴിവുള്ളത് കൊണ്ടാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com