ഈ ഹാർ‍ഡ് ഹിറ്റിങിന് പിന്നിലെ രഹസ്യം; ആരാധിക്കുന്ന താരത്തിന്റെ പേര് വെളിപ്പെടുത്തി റസ്സൽ 

ഇപ്പോഴിതാ താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ക്രിക്കറ്റ് തരമാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റസ്സൽ
ഈ ഹാർ‍ഡ് ഹിറ്റിങിന് പിന്നിലെ രഹസ്യം; ആരാധിക്കുന്ന താരത്തിന്റെ പേര് വെളിപ്പെടുത്തി റസ്സൽ 

കൊൽക്കത്ത: ഈ ഐപിഎല്ലിലെ ഹൈലൈറ്റുകളിലൊന്ന് കൊൽക്കത്ത നൈറ്റ്റൈ‍ഡേഴ്സിന്റെ ആന്ദ്രെ റസ്സൽ എന്ന വെസ്റ്റിൻഡീസ് താരമാണ്. കരുത്തുറ്റ ഷോട്ടുകളുമായി മൈതാനത്ത് തീക്കാറ്റായി പടർന്നുപിടിക്കുകയാണ് റസ്സൽ. ലോക ക്രിക്കറ്റിൽ നിലവിലെ ഏറ്റവും മികച്ച ഹാർഡ് ഹിറ്റർ ബാറ്റ്സ്മാന്മാരിലൊരാളാണ് റസ്സൽ.

ഇപ്പോഴിതാ താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ക്രിക്കറ്റ് തരമാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റസ്സൽ. കഴിഞ്ഞ‌ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റസ്സലിന്റെ വെളിപ്പെടുത്തൽ. വെസ്റ്റിൻഡീസ് ടീമിലെ സഹ താരവും ഇതിഹാസവുമായ ക്രിസ് ഗെയിലാണ് റസ്സലിന്റെ ആരാധനാപാത്രം. ക്രിസ് ഗെയിലിന്റെ കളി രീതികൾ പിന്തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹത്തെപ്പോലെയാവുകയാണ് തന്റെ ആഗ്രഹമെന്നും റസ്സൽ പറയുന്നു. 

യൂണിവേഴ്സൽ ബോസാണെന്ന് എപ്പോളും തെളിയിച്ച് കൊണ്ടിരിക്കുന്ന ക്രിസ് ഗെയിലാണ് തന്റെ ആരാധനാപാത്രം. താൻ ഇപ്പോഴും അദ്ദേഹത്തിന്റെ ലെവലിൽ എത്തിയിട്ടില്ല. അതിനുള്ള ‌ശ്രമങ്ങളാണ് നടകത്തുന്നത്. തന്റെ കരുത്ത് എന്താണെന്ന് ഏറ്റവും നന്നായി അറിയാവുന്ന താരമാണ് ക്രിസ് ​​ഗെയ്ൽ. തന്റെ ശക്തികളിലൂന്നിയുള്ള കളിയാണ് അദ്ദേഹത്തിന്റേത്. കഴിഞ്ഞ കുറേ വർഷങ്ങളായി അദ്ദേഹം വളരെ വൃത്തിയായും, സ്ഥിരതയോടെയും ഇവിടെ കളിക്കുന്നതായും റസ്സൽ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com