ഒറ്റക്കാലില്‍ ബാലന്‍സ്, വീണ് പോകുന്നതിനിടെ അക്‌സറിന്റെ കൈകളിലേക്ക്; ഇന്‍ഗ്രാമിന്റെ തകര്‍പ്പന്‍ ക്യാച്ച്‌

ഇഷാന്ത് ശര്‍മ, അമിത് മിശ്ര, സന്ദീപ് എന്നിവരെ ക്രിസ് ഗെയില്‍ ദാരുണമായി പ്രഹരിച്ചിരുന്ന സമയം
ഒറ്റക്കാലില്‍ ബാലന്‍സ്, വീണ് പോകുന്നതിനിടെ അക്‌സറിന്റെ കൈകളിലേക്ക്; ഇന്‍ഗ്രാമിന്റെ തകര്‍പ്പന്‍ ക്യാച്ച്‌

37 പന്തില്‍ 64 റണ്‍സ് എടുത്ത് നില്‍ക്കുകയായിരുന്നു ക്രിസ് ഗെയില്‍ ആ സമയം. വിക്കറ്റിന് മുന്നില്‍ പതറാതെ നിന്ന് ബാറ്റ് വീശീയ ഗെയ്‌ലിനെ പുറത്താക്കുവാന്‍ ഫീല്‍ഡിങ് മികവ് തന്നെ വേണ്ടി വന്നു. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ക്യാച്ചാണ് ഗെയ്‌ലിന്റെ വിക്കറ്റ് എടുക്കുവാന്‍ അവിടെ പിറന്നത് എന്നാണ് ആരാധകര്‍ പറയുന്നത്. 

ഇഷാന്ത് ശര്‍മ, അമിത് മിശ്ര, സന്ദീപ് എന്നിവരെ ക്രിസ് ഗെയില്‍ ദാരുണമായി പ്രഹരിച്ചിരുന്ന സമയം. സന്ദീപിന്റെ ഓവറിലെ രണ്ടാം പന്തും സിക്‌സിന് പറത്താന്‍ ശ്രമിച്ച ഗെയ്‌ലിന് പിഴച്ചു. പുള്‍ ഷോട്ട് കളിക്കാനായിരുന്നു ഗെയ്‌ലിന്റെ ശ്രമം. എന്നാല്‍ മിഡ് വിക്കറ്റില്‍ ഇന്‍ഗ്രാമിന്റെ തകര്‍പ്പന്‍ ക്യാച്ചാണ് ഗെയ്‌ലിനെ അവിടെ കാത്തിരുന്നത്. 

ബൗണ്ടറി ലൈനിന് തൊട്ടു മുന്നില്‍, ബൗണ്ടറി ലൈനിലേക്ക് ബാലന്‍സ് തെറ്റി വീഴുമെന്ന നിലയില്‍ പന്ത് അക്‌സര്‍ പട്ടേലിന്റെ കൈകളിലേക്ക് ഇന്‍ഗ്രാം എറിഞ്ഞു നല്‍കി. ബൗണ്ടറി ലൈനിന് അപ്പുറത്തേക്ക് ബാലന്‍സ് തെറ്റി കാല്‍ വയ്‌ക്കേണ്ട ആ ഒരൊറ്റ നിമിഷത്തില്‍ തന്നെ ഇന്‍ഗ്രാമിന്റെ ബുദ്ധി പ്രവര്‍ത്തിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com