ഈ നാല് പേര്‍ ലോകകപ്പ് ടീമിലുണ്ട്, പക്ഷേ ഇവരുടെ ഐപിഎല്ലിലെ കളി ദയനീയമാണ്

ഹര്‍ദിക് പാണ്ഡ്യ, കെ.എല്‍.രാഹുല്‍, ധോനി, ചഹല്‍ എന്നിവര്‍ മികച്ച കളി പുറത്തെടുക്കുമ്പോള്‍ ആരാധകരെ ആശങ്കയിലാഴ്ത്തുന്നുണ്ട് ഇന്ത്യയുടെ ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെട്ട ചില താരങ്ങള്‍
ഈ നാല് പേര്‍ ലോകകപ്പ് ടീമിലുണ്ട്, പക്ഷേ ഇവരുടെ ഐപിഎല്ലിലെ കളി ദയനീയമാണ്

ലോകകപ്പ് സംഘത്തെ പ്രഖ്യാപിച്ചതിന് പിന്നാലെ ഇവരുടെ ഐപിഎല്ലിലെ പ്രകടനത്തിലേക്കാണ് ആരാധകരുടെ ശ്രദ്ധ. ഐപിഎല്ലിലെ പ്രകടനം അവരുടെ ആത്മവിശ്വാസത്തില്‍ നിര്‍ണായകമാകും എന്നത് തന്നെയാണ് അതിന് കാരണം. ഹര്‍ദിക് പാണ്ഡ്യ, കെ.എല്‍.രാഹുല്‍, ധോനി, ചഹല്‍ എന്നിവര്‍ മികച്ച കളി പുറത്തെടുക്കുമ്പോള്‍ ആരാധകരെ ആശങ്കയിലാഴ്ത്തുന്നുണ്ട് ഇന്ത്യയുടെ ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെട്ട ചില താരങ്ങള്‍...

ദിനേശ് കാര്‍ത്തിക് 

കരിയറില്‍ ഇടവേള വന്നുപെട്ടാലും ഇന്ത്യന്‍ ടീമിലേക്ക് ദിനേശ് കാര്‍ത്തിക് മടങ്ങിയെത്തിക്കൊണ്ടിരിക്കും. കാര്‍ത്തിക്കിന്റെ കരിയര്‍ നോക്കിയാല്‍ അത് വ്യക്തമാണ്. അങ്ങനെയുള്ള തിരിച്ചുവരവുകളുടെ കൂട്ടത്തില്‍ ഒന്നുകൂടിയാണ് ലോകകപ്പ് ടീമില്‍ ഇടം പിടിച്ചത്. എന്നാല്‍ കാര്‍ത്തിക്കിന്റെ ഐപിഎല്‍ ഫോം ആശങ്കയുണര്‍ത്തുന്നതാണ്. 

കൊല്‍ക്കത്ത നായകന്റെ 9 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 50 റണ്‍സ് പിന്നിട്ടത് തന്നെ പ്രയാസമേറിയാണ്. ഫിനിഷര്‍ എന്ന നിലയില്‍ കാര്‍ത്തിക്കിനെ പരിഗണിക്കുമ്പോള്‍ താരത്തിന്റെ ഐപിഎല്ലിലെ ഇപ്പോഴത്തെ സ്‌ട്രൈക്ക് റേറ്റായ 118 അംഗീകരിക്കാനുമാവില്ല. പന്തിനെ പിന്നിലേക്ക് മാറ്റിയാണ് കാര്‍ത്തിക് ലോകകപ്പ് ടീമില്‍ ഇടംപിടിക്കുന്നത്. സെലക്ടര്‍മാരുടെ ആ തീരുമാനം ശരിയാണെന്ന് തെളിയിക്കുവാന്‍ കാര്‍ത്തിക്കിന് കഴിയണം. 

വിജയ് ശങ്കര്‍

ബാറ്റിങ് ഓര്‍ഡറില്‍ നാലാം സ്ഥാനത്ത് വിജയ് ശങ്കറിനെയാണ് ലോകകപ്പില്‍ ഇന്ത്യ കാണുന്നത്. എന്നാല്‍ ലോകകപ്പിന് മുന്‍പ്, സണ്‍റൈസേഴ്‌സിന് വേണ്ടി ബാറ്റിങ് ഓര്‍ഡറില്‍ മൂന്ന്, നാല് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യുവാന്‍ അവസരം ലഭിച്ചിട്ടും വിജയ്ക്ക് മികച്ച കളി പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. 

വാര്‍ണറിലും, ബെയര്‍‌സ്റ്റോയിലും അമിതമായി ആശ്രയിച്ചു നില്‍ക്കുകയാണ് സണ്‍റൈസേഴ്‌സ്. വിജയ് ശങ്കറിന് അവസരത്തിനൊത്ത് ഉയരുവാനായിട്ടില്ല. എട്ട് ഇന്നിങ്‌സുകള്‍ കഴിഞ്ഞിട്ടും ഒരു അര്‍ധ ശതകം പോലും വിജയിയുടെ ബാറ്റില്‍ നിന്നും വന്നില്ല. എട്ട് ഇന്നിങ്‌സില്‍ നിന്നും 139 റണ്‍സാണ് വിജയ് സ്‌കോര്‍ ചെയ്തത്. 

ഭൂവനേശ്വര്‍ കുമാര്‍

ഡെത്ത് ഓവറുകളില്‍ റണ്‍ ഒഴുക്ക് തടയാനും, പവര്‍ പ്ലേയില്‍ വിക്കറ്റ് വീഴ്ത്താനുമാവാതെ കുഴയുകയാണ് ലോകകപ്പിലെ ഇന്ത്യയുടെ പ്രധാന പേസര്‍മാരില്‍ ഒരാളായ ഭുവി. വില്യംസണിന്റെ അഭാവത്തില്‍ ടീമിനെ നയിക്കേണ്ടി വന്നതിന്റെ സമ്മര്‍ദ്ദമാവാം ഇതിന് പിന്നില്‍. മൂന്ന് പേസര്‍മാര്‍ മാത്രമായി ഇന്ത്യ ലോകകപ്പിന് പോകുമ്പോള്‍ ഭുവി അവസരത്തിനൊത്ത് ഉയരേണ്ടത് അനിവാര്യമാണ്. എട്ട് ഇന്നിങ്‌സില്‍ നിന്നും അഞ്ച് വിക്കറ്റാണ് ഭുവി വീഴ്ത്തിയത്. 

കുല്‍ദീപ് യാദവ്

ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ തന്റെ സ്പിന്‍ മാന്ത്രീകത പുറത്തെടുക്കാന്‍ കുല്‍ദീപിന് സാധിക്കുന്നില്ല. ഫഌറ്റ് പിച്ചുകളിലാണ് ഈ സീസണില്‍ ഇതുവരെ കുല്‍ദീപ് മിക്ക മത്സരങ്ങളും കളിച്ചത്. വിക്കറ്റ് വീഴ്ത്തുന്നതില്‍ അവിടെയുണ്ടാകുന്ന തിരിച്ചടി വ്യക്തമാണ്. എന്നാല്‍, ബാറ്റ്‌സ്മാന് കുല്‍ദീപിനെ വ്യക്തമായി വായിക്കാന്‍ സാധിക്കുന്നു എന്നതാണ് ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നത്. 

ബാറ്റ്‌സ്മാന് അപ്രതീക്ഷിത വേരിയേഷനുകള്‍ നല്‍കി ഞെട്ടിക്കുവാന്‍ കുല്‍ദീപിനാവുന്നില്ല. എന്നാല്‍ ട്വന്റി20യില്‍ നിന്നും വ്യത്യസ്തമാണ് ഏകദിനം എന്നതിനാല്‍ കുല്‍ദീപ് തന്റെ ഫോമിലേക്ക് തിരികെയെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 9 മത്സരങ്ങള്‍ കളിച്ചതില്‍ നിന്നും നാല് വിക്കറ്റാണ് കുല്‍ദീപിന് വീഴ്ത്താനായത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com