ധോനിയെ പ്രധാനമന്ത്രിയാക്കണം; അസാധ്യമായതിനോടും പൊരുതുന്ന നായകനെ രാജ്യത്തിനും വേണമെന്ന് ആരാധകര്‍

ജയത്തിന് വേണ്ടിയുള്ള ധോനിയുടെ സമര്‍പ്പണം മറ്റ് എന്തിനേക്കാളും മുന്നിലാണെന്നും ആരാധകര്‍ പറയുന്നു
ധോനിയെ പ്രധാനമന്ത്രിയാക്കണം; അസാധ്യമായതിനോടും പൊരുതുന്ന നായകനെ രാജ്യത്തിനും വേണമെന്ന് ആരാധകര്‍

ചെന്നൈ: ഒരു റണ്ണിന് തോറ്റു പോയെങ്കിലും ധോനിയുടെ ഒറ്റയാള്‍ പോരാട്ടം കണ്ടതിന്റെ ത്രില്ലിലാണ് ക്രിക്കറ്റ് പ്രേമികള്‍. അവസാന ഓവറില്‍ 25 റണ്‍സ് എന്ന, ഏതൊരു ബാറ്റ്‌സ്മാനേയും സമ്മര്‍ദ്ദത്തിലാക്കുന്ന സംഖ്യയിലേക്ക് മുപ്പത്തിയെട്ട് വയസിലേക്ക് എത്തുന്ന ഒരു താരം തകര്‍ത്തടിക്കുകയായിരുന്നു അവിടെ. ധോനിയുടെ തകര്‍പ്പന്‍ ഒറ്റയാള്‍ പോരാട്ടം കണ്ടതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ തെരഞ്ഞെടുപ്പ് ചൂട് അടുത്തിരിക്കുമ്പോള്‍ ആരാധകര്‍ക്ക് ഒന്നേ പറയുവാനുള്ള, ധോനി പ്രധാനമന്ത്രിയാവട്ടെ...

48 പന്തില്‍ അഞ്ച് ഫോറും ഏഴ് സിക്‌സും പറത്തിയാണ് ധോനി 84 റണ്‍സ് എടുത്ത് ഇനിയുമേറെ നിങ്ങള്‍ എന്നില്‍ നിന്നും കാണുവാനിരിക്കുന്നതേയുള്ളു എന്ന് ആരാധകരോട് പറഞ്ഞത്. ധോനിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സിന് പിന്നാലെ ഇങ്ങനെ ടീമിനെ നയിക്കുന്ന ധോനിയാവട്ടെ നമ്മുടെ പ്രധാനമന്ത്രിയെന്ന് പറഞ്ഞാണ് ആരാധകര്‍ അവിടെ തമാശ കൊണ്ടുവരുന്നത്. 

ധോനി ഫോര്‍ പിഎം എന്ന ആരാധകരുടെ ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ലിസ്റ്റിലേക്ക് എത്തുന്നുമുണ്ട്. എന്നെങ്കിലും ധോനി തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഞാന്‍ ധോനിക്കായി വോട്ട് ചെയ്യും എന്ന് പറഞ്ഞാണ് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ എത്തുന്നത്. ജയത്തിന് വേണ്ടിയുള്ള ധോനിയുടെ സമര്‍പ്പണം മറ്റ് എന്തിനേക്കാളും മുന്നിലാണെന്നും ആരാധകര്‍ പറയുന്നു. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ പാര്‍ഥീവ് പട്ടേലിന്റേയും ഡിവില്ലിയേഴ്‌സിന്റേയും, അക്ഷ്ദീപ് നാദിന്റേയും മൊയിന്‍ അലിയുടേയും ഭേദപ്പെട്ട പ്രകടനത്തിന്റെ ബലത്തില്‍ 161 റണ്‍സ് കണ്ടെത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈയ്ക്ക് സ്റ്റെയ്‌നും, ഉമേഷ് യാദവും ചഹലും ചേര്‍ന്ന് തുടക്കത്തിലെ പ്രഹരമേല്‍പ്പിച്ചു. എന്നാല്‍ ഉറച്ച് നിന്ന് ധോനി പൊരുതിയതോടെ ചെന്നൈ വിജയത്തിന് തൊട്ടടുത്ത് എത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com