നാല് ദിവസത്തേക്ക് ബാറ്റും ബോളും കയ്യിലെടുക്കരുത്, കളിക്കാരോട് മുംബൈ ഇന്ത്യന്‍സ്‌

ലോകകപ്പ് മുന്നില്‍ കണ്ട് ടീമില്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടി വേണ്ടിയാണ് മുംബൈ നാല് ദിവസത്തെ വിശ്രമം അനുവദിച്ചത്
നാല് ദിവസത്തേക്ക് ബാറ്റും ബോളും കയ്യിലെടുക്കരുത്, കളിക്കാരോട് മുംബൈ ഇന്ത്യന്‍സ്‌

ടീമിലെ കളിക്കാര്‍ക്കെല്ലാം നാല് ദിവസത്തെ വിശ്രമം അനുവദിച്ച് മുംബൈ ഇന്ത്യന്‍സ്. തുടര്‍ച്ചയായ കളികള്‍ തരുന്ന ജോലിഭാരത്തില്‍ നിന്നും കളിക്കാരെ മോചിപ്പിച്ച് പുത്തനുണര്‍വ് നല്‍കുന്നതിന് വേണ്ടിയാണ് മുംബൈ ഇന്ത്യന്‍സിന്റെ നീക്കം. ലോകകപ്പ് മുന്നില്‍ കണ്ട് ടീമില്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടി വേണ്ടിയാണ് മുംബൈ നാല് ദിവസത്തെ വിശ്രമം അനുവദിച്ചത്. 

ഹര്‍ദിക് പാണ്ഡ്യ, രോഹിത് ശര്‍മ, ഭൂമ്ര എന്നിവര്‍ക്ക് തീരുമാനം ഗുണം ചെയ്യും. ഏപ്രില്‍ 20ന് രാജസ്ഥാന് എതിരായ മത്സരത്തിന് ശേഷം ഈ കളിക്കാരെ മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കി. ഏപ്രില്‍ 25ന്, ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരായ മത്സരത്തിന് വേണ്ടിയാണ് ഇവരിന് ടീമിനോടൊപ്പം ചേരേണ്ടത്. ഈ ദിനങ്ങളില്‍ ബാറ്റും, ബോളും കയ്യിലെടുക്കാതെ നിങ്ങള്‍ക്ക് എന്തും ചെയ്യാമെന്നാണ് മുംബൈ ഇന്ത്യന്‍സ് ഈ താരങ്ങളോട് പറഞ്ഞത്. 

മുംബൈയ്ക്ക് വേണ്ടി കളിക്കുന്ന ഡികോക്കും, മലിംഗയും ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ടീമിലെ വിദേശ താരങ്ങള്‍ ചെന്നൈയിലേക്ക് പറന്നപ്പോള്‍, ഇന്ത്യന്‍ താരങ്ങള്‍ അവരുടെ കുടുംബത്തിനൊപ്പം ചേര്‍ന്നു. ഐപിഎല്‍ ആസ്വദിക്കുന്നതിനോടൊപ്പം ജോലിഭാരം കൈകാര്യം ചെയ്യുന്നതില്‍ മിടുക്ക് കാണിക്കണം എന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയും ഇന്ത്യന്‍ താരങ്ങളോട് നിര്‍ദേശിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com