അന്ന് ചാടിവീണത് കൈഫിന് മേല്‍, ഇന്ന് പന്തിനെ എടുത്തുയര്‍ത്തി; നീ അത്ഭുതമാണെന്ന് പന്തിനോട് ഗാംഗുലി

സിക്‌സും പറത്തി വന്ന പന്തിനെ എടുത്തുയര്‍ത്തിയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി അഭിനന്ദിച്ചത്
അന്ന് ചാടിവീണത് കൈഫിന് മേല്‍, ഇന്ന് പന്തിനെ എടുത്തുയര്‍ത്തി; നീ അത്ഭുതമാണെന്ന് പന്തിനോട് ഗാംഗുലി

ന്യൂഡല്‍ഹി: അവസാന ഓവറിലെ ഉനദ്ഖട്ട് എറിഞ്ഞ രണ്ടാമത്തെ ഡെലിവറി മിഡ് വിക്കറ്റിന് മുകളിലൂടെ പറത്തിയാണ് റിഷഭ് പന്ത് ഡല്‍ഹിയുടെ ജയം ആഘോഷമാക്കിയത്. പന്തിന്റെ ഇന്നിങ്‌സ് കണ്ട സംതൃപ്തിയോടെ ക്രിക്കറ്റ് പ്രേമികള്‍ നില്‍ക്കെ, ആ സിക്‌സും പറത്തി വന്ന പന്തിനെ എടുത്തുയര്‍ത്തിയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി അഭിനന്ദിച്ചത്. 

പന്തിനെ എടുത്തുയര്‍ത്തി കെട്ടിപ്പിടിക്കുന്ന ഫോട്ടോ ട്വീറ്റ് ചെയ്ത് ഗാംഗുലി ഇങ്ങനേയും കുറിച്ചു, നീ ഇത് അര്‍ഹിക്കുന്നു, നീ അത്ഭുതമാണ്. പന്തിനെ ഗാംഗുലി എടുത്തുയര്‍ത്തുന്ന ഫോട്ടോ ട്വിറ്ററില്‍ വൈറലായതോടെ, ഇംഗ്ലണ്ടില്‍ നാറ്റ്വെസ്റ്റ് പരമ്പരയിലെ ത്രില്ലിങ് ജയത്തിന് പിന്നാലെ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി കൈഫിന് മേലേക്ക് ഗാംഗുലി ചാടി വീണതിന്റെ ഓര്‍മയാണ് ആരാധകര്‍ പങ്കുവയ്ക്കുന്നത്.

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സ് എന്ന നിലയില്‍ ഡല്‍ഹി നിന്ന സമയം. തനിക്ക് പിഴച്ചാല്‍ പിന്നെ തകര്‍ച്ചയിലേക്ക് ബാറ്റിങ് നിര വീണേക്കും എന്ന് പന്തിന് വ്യക്തമായി അറിയാമായിരുന്നിരിക്കും. ആ ഉത്തരവാദിത്വവും ഏറ്റെടുത്താണ് പന്ത് കളിച്ചത്.

36 പന്തില്‍ ആറ് ഫോറും നാല് സിക്‌സും. സ്‌ട്രൈക്ക് റേറ്റ് 216. മികച്ച ഫിനിഷറാണ് താനെന്ന് അവിടെ തെളിയിക്കുകയും ചെയ്തു പന്ത്. ലോകകപ്പ് സെലക്ഷനുമായി ബന്ധപ്പെട്ട ചിന്തകള്‍ കളിക്കുമ്പോള്‍ തന്റെ മനസിലൂടെ കടന്നു പോയിരുന്നതായും പന്ത് പറയുന്നു. എങ്കിലും കളിയിലേക്ക് മാത്രം ശ്രദ്ധിക്കുവാനാണ് ശ്രമിച്ചത്. വിക്കറ്റ് എങ്ങനെയാണ് പ്രതികരിക്കുക എന്ന് എനിക്ക് അറിയാമായിരുന്നു. അതിന്റെ മുന്‍തൂക്കം തനിക്ക് ലഭിച്ചതായും റിഷഭ് പന്ത് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com