'പന്ത'ടിയിൽ രഹാനെയുടെ സെഞ്ച്വറി പാഴായി; രാജസ്ഥാനെ വീഴ്ത്തി ഡൽഹി ഒന്നാം സ്ഥാനത്ത്

രാജസ്ഥാൻ റോയൽസിനെ ആറ് വിക്കറ്റിന് വീഴ്ത്തി ഡൽഹി ക്യാപിറ്റൽസ് ഐപിഎല്ലിൽ ഒന്നാം സ്ഥാനത്ത്
'പന്ത'ടിയിൽ രഹാനെയുടെ സെഞ്ച്വറി പാഴായി; രാജസ്ഥാനെ വീഴ്ത്തി ഡൽഹി ഒന്നാം സ്ഥാനത്ത്

ജയ്പുര്‍: രാജസ്ഥാൻ റോയൽസിനെ ആറ് വിക്കറ്റിന് വീഴ്ത്തി ഡൽഹി ക്യാപിറ്റൽസ് ഐപിഎല്ലിൽ ഒന്നാം സ്ഥാനത്ത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് കണ്ടെത്തിയത്. മറുപടി പറയാനിറങ്ങിയ ഡൽഹി നാല് പന്തുകൾ ബാക്കി നിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്ത് മത്സരം പിടിക്കുകയായിരുന്നു. ഐപിഎല്ലിലെ തന്റെ രണ്ടാം സെഞ്ച്വറി നേടിയ മുൻ നായകൻ അജിൻക്യ രഹാനെയുടെ പ്രകടനം പാഴായിപ്പോയി. 

ജയത്തോടെ പതിനൊന്ന് കളികളില്‍ നിന്ന് പതിനാല് പോയിന്റുമായാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഒന്നാം സ്ഥാനം പിടിച്ചെടുത്തത്. രാജസ്ഥാൻ പത്ത് കളികളിൽ നിന്ന് ആറ് പോയിന്റുമായി ഏഴാം സ്ഥാനത്ത് തന്നെ തുടരുന്നു.

കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡൽഹിക്ക് റിഷഭ് പന്ത്, ശിഖർ ധവാൻ എന്നിവർ നേടിയ അർധ സെഞ്ച്വറികളാണ് വിജയത്തിന് അടിത്തറയിട്ടത്. പൃഥ്വി ഷായും ധവാനും ചേർന്ന ഓപണിങ് മികച്ച തുടക്കമാണ് ക്യാപിറ്റൽസിന് നൽകിയത്. പൃഥ്വി 42 റണ്‍സെടുത്തു. 27 പന്തില്‍ നിന്ന് 54 റണ്‍സെടുത്ത ശിഖര്‍ ധവാനും തിളങ്ങി. ഇരുവരും ഒന്നാം വിക്കറ്റിൽ 72 റൺസ് ചേർത്തു. പിന്നീട് ക്രീസിലെത്തിയ റിഷഭ് പന്ത് 36 പന്തില്‍ നിന്ന് 78 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു. ആറ് ഫോറും നാല് സിക്സും സഹിതമായിരുന്നു പന്തിന്റെ മികച്ച ബാറ്റിങ്. രാജസ്ഥാനു വേണ്ടി ശ്രേയസ് ഗോപാല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ അജിൻക്യ രഹാനെ തകർപ്പൻ സെഞ്ച്വറിയുമായി കളം നിറഞ്ഞാണ് രാജസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. മൂന്ന് സിക്‌സും 11 ബൗണ്ടറിയും ഉള്‍പ്പടെ 63 പന്തില്‍ നിന്ന് രഹാനെ 105 റണ്‍സുമായി പുറത്താകാതെ നിന്നു. ഏഴു വര്‍ഷത്തിനുശേഷമാണ് രഹാനെ ഐ.പി.എല്ലില്‍ ഒരു സെഞ്ച്വറി നേടുന്നത്. താരത്തിന്റെ രണ്ടാം ഐപിഎൽ സെഞ്ച്വറി കൂടിയാണിത്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് 32 പന്തില്‍ നിന്ന് 50 റണ്‍സെടുത്ത് രഹാനെയ്ക്ക് മികച്ച പിന്തുണ നല്‍കി. 

രണ്ടാം ഓവറില്‍ തന്നെ ഒരൊറ്റ പന്ത് പോലും നേരിടാതെ റണ്ണൗട്ടായ സഞ്ജു സാംസണ്‍ പുറത്തായതോടെ പതറിപ്പോയ രാജസ്ഥാനെ കരകയറ്റിയത് രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന രഹനെ- സ്മിത്ത് കൂട്ടുകെട്ടാണ്. ഇരുവരും 135 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.

ല്‍ഹിക്കു വേണ്ടി ക​ഗിസോ റബാഡ രണ്ടും ഇഷാന്ത് ശർമ, അക്‌സര്‍ പട്ടേൽ, ക്രിസ് മോറിസ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. പത്ത് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഡൽഹി പന്ത്രണ്ട് പോയിന്റുമായി മൂന്നാമതാണ്. രാജസ്ഥാൻ ഒൻപത് മത്സരങ്ങളാണ് കളിച്ചത്. ആറു പോയിന്റുമായി ഏഴാമതാണ് അവർ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com