കോഹ് ലിയുടെ പ്രകോപനം, പിന്നാലെ ഡഗൗട്ടില്‍ അശ്വിന്റെ രോഷ പ്രകടനവും

അശ്വിന്റെ ക്യാച്ചെടുത്തതിന് പിന്നാലെ കോഹ് ലിയും, ഡഗൗട്ടിലേക്ക് നടക്കവെ അശ്വിനും കളിയുടെ ആവേശവും രോഷവും പരസ്യമായി പ്രകടിപ്പിച്ചു
കോഹ് ലിയുടെ പ്രകോപനം, പിന്നാലെ ഡഗൗട്ടില്‍ അശ്വിന്റെ രോഷ പ്രകടനവും

ജയം എല്ലാ ടീമുകള്‍ക്കും അനിവാര്യമായി തീരുന്ന സമയമാണ് ഐപിഎല്ലില്‍ ഇപ്പോള്‍. അതോടെ കളിയുടെ ആവേശം ഉയരുമെന്ന് ഉറപ്പ്. ബാംഗ്ലൂര്‍-പഞ്ചാബ് പോരാട്ടത്തിന് ഇടയില്‍ നായകന്മാര്‍ പരസ്പരം കൊമ്പുകോര്‍ക്കുന്നതിലേക്കായിരുന്നു ആ ആവേശം എത്തിയത്. 

പഞ്ചാബ് നായകന്‍ അശ്വിന്റെ ക്യാച്ചെടുത്തതിന് പിന്നാലെ കോഹ് ലിയും, ഡഗൗട്ടിലേക്ക് നടക്കവെ അശ്വിനും കളിയുടെ ആവേശവും രോഷവും പരസ്യമായി പ്രകടിപ്പിച്ചു. അവസാന ഓവറില്‍ ജയിക്കാന്‍ പഞ്ചാബിന് 27 റണ്‍സ്. ഉമേഷ് യാദവ് എറിഞ്ഞ ആദ്യ പന്തില്‍ അശ്വിന്‍ സിക്‌സ് നേടി. രണ്ടാം പന്തിലും ബൗണ്ടറി നേടാന്‍ ശ്രമിച്ച അശ്വിന് പിഴച്ചു. ലോങ് ഓണില്‍ കോഹ് ലിയുടെ കൈകളിലേക്ക് അശ്വിനെത്തി. 

അശ്വിന്റെ ക്യാച്ച് സുരക്ഷിതമായി എടുത്തതിന് ശേഷമായിരുന്നു പഞ്ചാബ് നായകനെ കോഹ് ലി പ്രകോപിപ്പിച്ചത്. പിന്നാലെ ഡഗൗട്ടിലേക്ക് മടങ്ങിയ അശ്വിന്‍ നടക്കവെ ഗ്ലൗസ് ഊരി വലിച്ചെറിഞ്ഞാണ് അതൃപ്തി പ്രകടിപ്പിച്ചത്. അശ്വിനില്‍ നിന്നും ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. 

എന്നാല്‍, എനിക്ക് കളിയോടുള്ള അഭിനിവേഷം പോലെ തന്നെയാണ് കോഹ് ലിക്കുമുള്ളത്. അതാണ് അവിടെ കണ്ടത് എന്നായിരുന്നു അശ്വിന്റെ കളിക്ക് ശേഷമുള്ള പ്രതികരണം. സീസണിലേ ആറാം തോല്‍വിയിലേക്കായിരുന്നു പഞ്ചാബ് ബാംഗ്ലൂരിനെതിരായ തോല്‍വിയോടെ വീണത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com