ഹെലികോപ്റ്റര്‍ ഷോട്ട് ധോനിയുടെ കുത്തകയല്ലന്നല്ലേ? അവിടെ ധോനിയുടെ പ്രചോദനം ഒന്നുമില്ലെന്ന് രാജസ്ഥാന്റെ ഹീറോ പരാഗ്

പരാഗ് പറത്തിയ സിക്‌സുകളില്‍ ഒന്ന് ഹെലികോപ്റ്റര്‍ ഷോട്ടായിരുന്നു. ആ ഹെലികോപ്റ്റര്‍ ഷോട്ടിന് പിന്നിലെ കഥ പറയുകയാണ് പരാഗ് കളിക്ക് പിന്നാലെ
ഹെലികോപ്റ്റര്‍ ഷോട്ട് ധോനിയുടെ കുത്തകയല്ലന്നല്ലേ? അവിടെ ധോനിയുടെ പ്രചോദനം ഒന്നുമില്ലെന്ന് രാജസ്ഥാന്റെ ഹീറോ പരാഗ്

വയസ് ഒരു പ്രശ്‌നമല്ലെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ആരാധകര്‍ പറയുന്നത്. പതിനേഴുകാരന്‍ റിയാന്‍ പരാഗിന്റെ കളി കണ്ടതിന് പിന്നാലെയാണ് ആരാധകരുടെ പ്രതികരണം. രണ്ട് സിക്‌സും, അഞ്ച് ഫോറും പറത്തിയായിരുന്നു പരാഗിന്റെ മാച്ച് വിന്നിങ് ഇന്നിങ്‌സ്. പരാഗ് പറത്തിയ സിക്‌സുകളില്‍ ഒന്ന് ഹെലികോപ്റ്റര്‍ ഷോട്ടായിരുന്നു. ആ ഹെലികോപ്റ്റര്‍ ഷോട്ടിന് പിന്നിലെ കഥ പറയുകയാണ് പരാഗ് കളിക്ക് പിന്നാലെ. 

രാജസ്ഥാന്‍ ഇന്നിങ്‌സിന്റെ പത്താം ഓവറിലായിരുന്നു ആ ഹെലികോപ്റ്റര്‍ ഷോട്ട് പിറന്നത്. പക്ഷേ പരാഗ് പറയുന്നത് ധോനിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടൊന്നുമല്ല ആ ഷോട്ട് കളിച്ചത് എന്നാണ്. ഹെലികോപ്റ്റര്‍ ഷോട്ട് താന്‍ ഇതുവരെ പരിശീലനത്തിനിടെ പരീക്ഷിച്ചിട്ടു കൂടിയില്ല. ഞാന്‍ അത് അങ്ങ് അടിച്ചു. അതിന് പിന്നില്‍ ഒരു പ്രചോദനവും ഇല്ലെന്ന് പരാഗ് പറയുന്നു. 

ഡൊമസ്റ്റിക് ക്രിക്കറ്റില്‍ ഒന്നിലധികം തവണയും ഞാന്‍ ഈ ഷോട്ട് കളിച്ചിട്ടുണ്ട്. ഷോര്‍ട്ട് ബോളാണ് ഞാന്‍ പരീക്ഷിച്ചത്. എന്നാല്‍ ലെങ്ത് ബോളാണ് ലഭിച്ചത്. ആ ബോള്‍ കളിക്കുക മാത്രമാണ് ചെയ്തത്. ആ ഷോട്ട് കളിക്കാന്‍ ഒരു മുന്നൊരുക്കവും ഞാന്‍ നടത്തിയിരുന്നില്ലെന്നും പരാഗ് പറയുന്നു. 

അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സ് എന്ന നിലയില്‍ നിന്ന രാജസ്ഥാനെ, 25 റണ്‍സ് കൂട്ടുകെട്ട് ശ്രേയസ് ഗോപാലുമായും, 44 റണ്‍സ് കൂട്ടുകെട്ട് ആര്‍ച്ചറുമായും തീര്‍ത്ത് പരാഗ് ഉയര്‍ത്തിക്കൊണ്ടു വരികയായിരുന്നു. 19ാം ഓവറില്‍ പരാഗ് പുറത്തായെങ്കിലും അവസാന ഓവറില്‍ ജയിക്കുവാന്‍ വേണ്ടിയിരുന്ന 9 റണ്‍സ് ആര്‍ച്ചര്‍ അടിച്ചെടുത്തതോടെ പരാഗിന്റെ ഇന്നിങ്‌സും വെറുതെയായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com