റഫറിമാരെ പരിഹ​സിച്ച് പോസ്റ്റ്; ബ്രസീൽ സൂപ്പർ താരം നെയമ്ർക്ക് വിലക്ക്

പാരീസ് സെന്റ് ജെർമെയ്ന്റെ ബ്രസീൽ സൂപ്പർ താരം നെയ്മറിന് മൂന്ന് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്ന് വിലക്ക്
റഫറിമാരെ പരിഹ​സിച്ച് പോസ്റ്റ്; ബ്രസീൽ സൂപ്പർ താരം നെയമ്ർക്ക് വിലക്ക്

പാരീസ്: പാരീസ് സെന്റ് ജെർമെയ്ന്റെ ബ്രസീൽ സൂപ്പർ താരം നെയ്മറിന് മൂന്ന് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്ന് വിലക്ക്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് ശേഷം ഒഫീഷ്യല്‍സിനെതിരേ ഇന്‍സ്റ്റാഗ്രാമില്‍ മോശം പോസ്റ്റിട്ടതിനാണ് നടപടി. ഇതോടെ അടുത്ത വര്‍ഷത്തെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ താരത്തിന് നഷ്ടമാകും. 

പ്രീ ക്വാർട്ടർ പോരാട്ടത്തിൽ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഇഞ്ച്വറി ടൈമില്‍ പെനാല്‍റ്റി അനുവദിച്ചിരുന്നു. ഈ പെനാല്‍റ്റി മാര്‍ക്കസ് റാഷ്ഫോഡ് ഗോളാക്കിയതോടെ പിഎസ്ജി ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായി. 

പരുക്ക് കാരണം നെയ്മര്‍ ഈ മത്സരത്തില്‍ കളിച്ചിരുന്നില്ല. പിന്നാലെ നെയ്മർ ഇൻസ്റ്റഗ്രാമിൽ റഫറിമാരെ ഫുട്‌ബോളിനെ കുറിച്ച് ഒന്നും അറിയാത്തവർ എന്ന് പരിഹസിച്ച് പോസ്റ്റിട്ടിരുന്നു. ഇതിനെതിരെ അന്വേഷണം പ്രഖ്യാപിച്ച യുവേഫ താരം തെറ്റ് ചെയ്തതായി കണ്ടെത്തി ശിക്ഷ പ്രഖ്യാപിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com