2020 ട്വന്റി20 ലോകകപ്പ്, ധോനിയുടെ വെടിക്കെട്ട് അവിടെ കാണണം? ഐസിസി ചോദിക്കുന്നു

2020 ലോക ട്വന്റി20യില്‍ ധോനി കളിക്കുമോ? ഇനിയുമേറെ ക്രിക്കറ്റ് തന്നിലുണ്ടെന്ന് കളിക്കളത്തില്‍ ധോനി വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുമ്പോല്‍ ആ ചോദ്യത്തിന് അത്ര എളുപ്പം ഉത്തരം നല്‍കുവാനാവില്ല
2020 ട്വന്റി20 ലോകകപ്പ്, ധോനിയുടെ വെടിക്കെട്ട് അവിടെ കാണണം? ഐസിസി ചോദിക്കുന്നു

2020 ലോക ട്വന്റി20യില്‍ ധോനി കളിക്കുമോ? ഇനിയുമേറെ ക്രിക്കറ്റ് തന്നിലുണ്ടെന്ന് കളിക്കളത്തില്‍ ധോനി വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുമ്പോല്‍ ആ ചോദ്യത്തിന് അത്ര എളുപ്പം ഉത്തരം നല്‍കുവാനാവില്ല. എന്നാലിപ്പോള്‍ ഐസിസി ആരാധകരോട് ഒരു ചോദ്യവുമായി എത്തുകയാണ്...

2020 ട്വന്റി20 ലോകകപ്പില്‍ ധോനിയുടെ വെടിക്കെട്ട് കാണുവാന്‍ ആഗ്രഹമുണ്ടോ എന്നാണ് ഐസിസി ആരാധകരോട് ചോദിക്കുന്നത്. ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് മുംബൈയ്‌ക്കെതിരെ ധോനി കളിക്കാന്‍ ഇറങ്ങാതിരുന്നതിന് പിന്നാലെ ചെന്നൈ കോച്ച് ഫ്‌ളെമിങ് നടത്തിയ പ്രതികരണം  റീട്വീറ്റ് ചെയ്താണ് ഐസിസിയുടെ ചോദ്യം. 

ധോനിയെ പോലൊരു താരത്തിന്റെ വിടവ് നികത്താനാവില്ല എന്നായിരുന്നു ഫ്‌ളെമിങ് പറഞ്ഞത്. ഫ്‌ളെമിങ്ങിന്റെ വാക്കുകളെ ചൂണ്ടിക്കാട്ടിയുള്ള ഐസിസിയുടെ ചോദ്യത്തിന് സമ്മിശ്ര പ്രതികരണമാണ് ആരാധകരില്‍ നിന്നും വരുന്നത്. ധോനി 2020ലെ ലോകകപ്പ് കളിക്കണം എന്ന് ഒരു പക്ഷം പറയുമ്പോള്‍, 2019ലെ ലോകകപ്പിന് പിന്നാലെ ധോനി വിരമിക്കണം എന്നാണ് മറ്റൊരു കൂട്ടരുടെ അഭിപ്രായം. 

ഈ വര്‍ഷം മുതല്‍ രാജ്യാന്തര ക്രിക്കറ്റില്‍ ധോനി കാണിക്കുന്ന മികവും, ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനവുമാണ് 2020ലെ ട്വന്റി20 ലോകകപ്പും ധോനി കളിക്കണം എന്ന വാദമുയര്‍ത്തുന്ന ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റിലെ കരുത്തരായ ബൗളര്‍മാരെ നേരിടാന്‍ ധോനിക്കിനി ആവില്ലെന്നാണ് ധോനി 2020 വരെ കളിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com