തോറ്റ് തുന്നം പാടിയതിന് പിന്നാലെ, ആരാധകനെ കയ്യേറ്റം ചെയ്ത് നെയ്മര്‍

ഇയാളുടെ ഫോണ്‍ പിടിച്ചു വാങ്ങുവാന്‍ ശ്രമിച്ച നെയ്മര്‍ ഇയാളുടെ മുഖത്ത് ഇടിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം
തോറ്റ് തുന്നം പാടിയതിന് പിന്നാലെ, ആരാധകനെ കയ്യേറ്റം ചെയ്ത് നെയ്മര്‍

ഫ്രഞ്ച് കപ്പില്‍ റെന്നിസിന്റെ അപ്രതീക്ഷിത പ്രഹരത്തിന് മുന്നില്‍ പതറുകയായിരുന്നു പിഎസ്ജി. രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്നതിന് ശേഷം തിരിച്ചു വന്ന് സമനില പിടിച്ച്, പെനാല്‍റ്റിയില്‍ 6-5ന് ജയം പിടിച്ച് തകര്‍ത്തു കളിക്കുകയായിരുന്നു അവര്‍. ആദ്യ പകുതിയില്‍ ഡാനി ആല്‍വ്‌സും, നെയ്മറും പിഎസ്ജിക്ക് വേണ്ടി സ്‌കോര്‍ ചെയ്തപ്പോള്‍ രണ്ടാം പകുതിയില്‍ കിംപെംമ്പെയുടെ സെല്‍ഫ് ഗോളുള്‍പ്പെടെ പിഎസ്ജിയെ സമനില കുരുക്കിലേക്ക് തള്ളിയിട്ടു, പിന്നെ തോല്‍വിയിലേക്കും.

തിരിച്ചു വന്ന് റെന്നെസ് കളി പിടിച്ച മത്സരത്തില്‍ ഒരു ആരാധകനെ നെയ്മര്‍ കയ്യേറ്റം ചെയ്യുന്നതിലേക്കുമെത്തി കാര്യങ്ങള്‍. മത്സരത്തിന് ശേഷം മെഡല്‍ ദാന ചടങ്ങിന് ഇടയിലായിരുന്നു സംഭവം. കാണികള്‍ക്ക് ഇടയിലൂടെ പിഎസ്ജി താരങ്ങള്‍ പോകുന്നതിന് ഇടയില്‍ ഫോണില്‍ കളിക്കാരുടെ ഫോട്ടോ എടുക്കുകയായിരുന്ന ആരാധകനോടാണ് നെയ്മര്‍ മോശമായി പെരുമാറിയത്.

ഇയാളുടെ ഫോണ്‍ പിടിച്ചു വാങ്ങുവാന്‍ ശ്രമിച്ച നെയ്മര്‍ ഇയാളുടെ മുഖത്ത് ഇടിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഒഫിഷ്യല്‍സിനെ വിമര്‍ശിച്ചതിന്റെ പേരില്‍ മൂന്ന് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നും വിലക്ക് നേരിട്ട ആഴ്ച തന്നെയാണ് നെയ്മറില്‍ നിന്നും മറ്റൊരു മോശം പ്രവര്‍ത്തിയും വരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com