ധോനി അവിടെ പരിധി വിട്ടു; നോബോള്‍ വിവാദത്തില്‍ ധോനിയുടെ പിഴവ് ചൂണ്ടിക്കാട്ടി സൈമണ്‍ ടൗഫല്‍

പണവും അഭിനിവേഷവും ആവേശവുമെല്ലാം അവിടെ വിഷയമാണ്. എന്നാല്‍ കളിയില്‍ ഭാഗമല്ലാത്ത കളിക്കാരും പരിശീലകരും മാനേജര്‍മാരും ഗ്രൗണ്ടിലേക്ക് എത്തുന്നത് ശരിയല്ല
ധോനി അവിടെ പരിധി വിട്ടു; നോബോള്‍ വിവാദത്തില്‍ ധോനിയുടെ പിഴവ് ചൂണ്ടിക്കാട്ടി സൈമണ്‍ ടൗഫല്‍

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലെ നോബോള്‍ വിവാദത്തില്‍ ധോനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുകയാണ് അമ്പയര്‍ സൈമണ്‍ ടൗഫല്‍. അവിടെ ധോനി പരിധികള്‍ ലംഘിച്ചുവെന്നാണ് ഇഎസ്പിഎന്‍ക്രിക്കറ്റ്ഇന്‍ഫോയില്‍ സൈമണ്‍ ടൗഫല്‍ എഴുതുന്നത്. 

മത്സരം നടന്നുകൊണ്ടിരിക്കുന്നതിന് ഇടയില്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ടീമിന്റെ നായകന്‍ ഗ്രൗണ്ടിലേക്ക് എത്തി അമ്പയര്‍മാരുടെ തീരുമാനത്തെ ചോദ്യം ചെയ്യുകയോ, വിശദീകരണം തേടുകയോ ചെയ്യേണ്ട കാര്യമില്ല. ഈ വിഷയത്തില്‍ ധോനി പരിധി വിട്ടു. ആ സമയം ഓണ്‍ഫീല്‍ഡിലുണ്ടായിരുന്ന അമ്പയര്‍മാര്‍ ധോനിക്ക് അത് സംബന്ധിച്ച് എന്തെങ്കിലും വിശദീകരണം നല്‍കുകയോ, ധോനിയോട് സംസാരിക്കുകയോ ചെയ്യേണ്ട കാര്യമുണ്ടായില്ല. 
ബൗളേഴ്‌സ് എന്‍ഡിലെ അമ്പയര്‍ ആദ്യം താനെടുത്ത തീരുമാനം എന്താണോ അതില്‍ ഉറച്ചു നില്‍ക്കുകയാണ് വേണ്ടത്. കാരണം, ആദ്യം എടുക്കുന്ന തീരുമാനമായിരിക്കും പലപ്പോഴും ശരി. ഞാന്‍ കണ്ട റിപ്ലേയില്‍ നിന്നും ഇതാണ് വ്യക്തമാകുന്നത് എന്നും സൈമണ്‍ ടൗഫല്‍ പറയുന്നു.

ഡെലിവറിയിലെ സ്‌ക്വയര്‍ ലെഗ് അമ്പയറുടെ ഹെയിറ്റ് ജഡ്ജ്‌മെന്റിന് കാത്ത് നില്‍ക്കാതെ തന്നെയാണ് ബൗളേഴ്‌സ് എന്‍ഡിലെ അമ്പയര്‍ നോബോള്‍ വിളിച്ചത്. സ്‌ക്വയര്‍ലെഗ് അമ്പയര്‍ നോബോള്‍ വിളിച്ചുമില്ല. അതിനാല്‍ ബൗളേഴ്‌സ് എന്‍ഡിലെ അമ്പയര്‍ ആ നോബോള്‍ പിന്‍വലിക്കാന്‍ ചിന്തിച്ചിട്ടുണ്ടാവുമെന്നും സൈമണ്‍ ടൗഫല്‍ പറയുന്നു.സമ്മര്‍ദ്ദം നിറഞ്ഞ സമയമായിരുന്നു അതെല്ലാം എന്ന് സമ്മതിക്കാം. പണവും അഭിനിവേഷവും ആവേശവുമെല്ലാം അവിടെ വിഷയമാണ്. എന്നാല്‍ കളിയില്‍ ഭാഗമല്ലാത്ത കളിക്കാരും പരിശീലകരും മാനേജര്‍മാരും ഗ്രൗണ്ടിലേക്ക് എത്തുന്നത് ശരിയല്ല.

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിന് ഇടയിലായിരുന്നു ധോനി ഔട്ടായതിന് ശേഷം അമ്പയറുടെ നോബോള്‍ തീരുമാനത്തെ ചോദ്യം ചെയ്ത് ക്രീസിലേക്ക് എത്തിയത്. ആ സമയം മൂന്ന് പന്തില്‍ നിന്നും ജയിക്കുവാന്‍ എട്ട് റണ്‍സ് വേണമെന്ന നിലയിലായിരുന്നു ചെന്നൈ. ധോനിയുടെ നീക്കത്തിനെതിരെ ആ സമയം വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com