ഹാവൂ! ഒരു റൺസെടുത്തു; അഞ്ച് പൂജ്യങ്ങൾക്കൊടുവിൽ ടർണർ അക്കൗണ്ട് തുറന്നു; ചിരി പടർത്തിയ ബാറ്റിങ് (വീഡിയോ)

ഹാവൂ! ഒരു റൺസെടുത്തു; അഞ്ച് പൂജ്യങ്ങൾക്കൊടുവിൽ ടർണർ അക്കൗണ്ട് തുറന്നു; ചിരി പടർത്തിയ ബാറ്റിങ് (വീഡിയോ)

കന്നി ഐപിഎല്ലിനിറങ്ങി ആദ്യ മൂന്ന് മത്സരങ്ങളിലും സംപൂജ്യനായി മടങ്ങേണ്ടി വന്ന ആഷ്ൺ ടർണറാണ് ഒരു റൺസെടുത്ത് ഒടുവിൽ ആശ്വാസം കൊണ്ടതും ക്രിക്കറ്റ് ലോകത്ത് ചിരി പടർത്തിയും നിറഞ്ഞു നിന്നത്

ജയ്പുർ: സെഞ്ച്വറി നേടിയാലും അർധ സെഞ്ച്വറി ബാറ്റിങ് താരത്തെ ഡ​ഗൗട്ടിലുള്ള സ്വന്തം ടീമം​ഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാൻ റോയൽസ്- സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടെ ഒരു റൺസെടുത്തതിന് രാജസ്ഥാൻ താരത്തെ എതിർ താരങ്ങളും സഹ താരങ്ങളുമെല്ലാം കൈയടിച്ച് അഭിനന്ദിച്ചു. ആ രം​ഗങ്ങൾ ക്രിക്കറ്റ് ലോകത്ത് വലിയ ചരിയും പടർത്തി. 

കന്നി ഐപിഎല്ലിനിറങ്ങി ആദ്യ മൂന്ന് മത്സരങ്ങളിലും സംപൂജ്യനായി മടങ്ങേണ്ടി വന്ന ആഷ്ൺ ടർണറാണ് ഒരു റൺസെടുത്ത് ഒടുവിൽ ആശ്വാസം കൊണ്ടതും ക്രിക്കറ്റ് ലോകത്ത് ചിരി പടർത്തിയും നിറഞ്ഞു നിന്നത്. താരത്തിന്റെ ഐപിഎല്ലിലെ ആദ്യ റൺസ് നേട്ടം സോഷ്യൽ മീഡിയയും ഏറ്റെടുത്തു. കഴിഞ്ഞ മൂന്ന് അവസരങ്ങളിലും ആദ്യ പന്തില്‍ പുറത്തായ ശേഷം ഹൈദരാബാദിനെതിരാ പോരാട്ടത്തിൽ രാജസ്ഥാന് വേണ്ടി  ടർണർ ബാറ്റ് ചെയ്യാനെത്തുമ്പോൾ 13 റണ്‍സായിരുന്നു രാജസ്ഥാന്‍ വിജയിക്കാൻ വേണ്ടിയിരുന്നത്.  

ഭുവനേശ്വര്‍ കുമാറിന്റെ പന്ത് ലെഗ് സൈഡിലേക്ക് ഫ്ലിക് ചെയ്ത ശേഷം ആഷ്ടണ്‍ ടര്‍ണറുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നപ്പോള്‍ ഡഗൗട്ടില്‍ നിന്ന് കൈയടികള്‍ ഉയരുകയായിരുന്നു. മറുഭാ​ഗത്ത് മികച്ച ബാറ്റിങുമായി മലയാളി താരം സഞ്ജു സാംസണായിരുന്നു. ടർണർ ഐപിഎല്ലിലെ കഴിഞ്ഞ മൂന്ന് മത്സരമടക്കം തുടർച്ചയായി അഞ്ച് ടി20 മത്സരങ്ങളിലാണ് റൺസെടുക്കാതെ പുറത്താകുന്നത്. ഇതിൽ നാല് തവണയും ​​ഗോൾഡൻ ഡക്കുമായിരുന്നു. 

മറുവശത്തുണ്ടായിരുന്നു സഞ്ജുവും പന്തെറിഞ്ഞ ഭുവിയുമെല്ലാം ഈ നര്‍മ്മ നിമിഷത്തില്‍ പങ്കാളിയായി. ബൗൾ ചെയ്ത ശേഷം ടർണർ ഒരു റൺസ് എടുത്തപ്പോൾ ഭുവനേശ്വർ പോലും ആശ്വസം കൊള്ളുന്നത് കാണാമായിരുന്നു. മത്സരത്തിൽ ടർണർ ഏഴ് പന്തിൽ മൂന്ന് റൺസുമായി പുറത്താകാതെ നിന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com