അര്‍ജുന അവാര്‍ഡിന് ഷമി അര്‍ഹന്‍? ഭാര്യയുമായുള്ള കലഹത്തെ ചൂണ്ടി ചോദ്യമുയരുന്നു

ഗാര്‍ഹീക പീഡനം ഉള്‍പ്പെടെയുള്ള പരാതികളാണ് മുഹമ്മദ് ഷമിക്ക് നേരെ ഭാര്യ ഉയര്‍ത്തിയത്
അര്‍ജുന അവാര്‍ഡിന് ഷമി അര്‍ഹന്‍? ഭാര്യയുമായുള്ള കലഹത്തെ ചൂണ്ടി ചോദ്യമുയരുന്നു

അര്‍ജുന അവാര്‍ഡിനായി ബിസിസിഐ നാമനിര്‍ദേശം ചെയ്ത ക്രിക്കറ്റ് താരങ്ങളില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, ഷമി അതിന് അര്‍ഹനാണോ എന്ന ചോദ്യമാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്. ഭാര്യ ഹസിന്‍ ജഹാനുമായുള്ള പ്രശ്‌നങ്ങളാണ് ഇതിന് കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത്. 

ഗാര്‍ഹീക പീഡനം ഉള്‍പ്പെടെയുള്ള പരാതികളാണ് മുഹമ്മദ് ഷമിക്ക് നേരെ ഭാര്യ ഉയര്‍ത്തിയത്. ഈ കേസില്‍ നിയമ നടപടികള്‍ തുടരുകയും, ഷമിയോട് ജൂണ്‍ 22ന് ഹാജരാകുവാന്‍ നിര്‍ദേശിച്ചിരിക്കുകയുമാണ് കോടതി. ഈ പ്രശ്‌നങ്ങള്‍ നിലനില്‍ക്കെയാണ് ഷമിയെ അര്‍ജുന അവാര്‍ഡിനായി ബിസിസിഐ നാമനിര്‍ദേശം ചെയ്യുന്നത്. 

അര്‍ജുന അവാര്‍ഡിനായി പരിഗണിക്കുന്ന താരം ഒരു തരത്തിലുമുള്ള ക്രിമിനല്‍, മോറല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഉറപ്പ് വരുത്തണം എന്നതാണ് ചട്ടം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളിള്‍ ജോലി ചെയ്യുന്ന കായിക താരമാണെങ്കില്‍ ഒരു അച്ചടക്ക നടപടിയും ഇയാള്‍ നേരിടുന്നില്ലെന്നും, മറ്റ് ശിക്ഷ നടപടികള്‍ തീരുമാനം പ്രതീക്ഷിച്ചിരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം എന്നുമാണ് നിബന്ധന. 

മുഹമ്മദ് ഷമിയുടെ ഭാര്യയെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷമിയുടെ വീട് ആക്രമിച്ചു എന്ന പേരിലാണ് പൊലീസ് നടപടി. സഹസ്പൂര്‍ അലി നഗര്‍ ഗ്രാമത്തിലെ ഷമിയുടെ വീട്ടിലാണ് മകള്‍ക്കൊപ്പം ഹസിന്‍ എത്തിയത്. ഷമിയുടെ വീട്ടുകാരമായി ഇവര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com