ഒരുമിച്ച് പോയവര്‍ ഒരുമിച്ച് മടങ്ങിയെത്തി, എന്നിട്ടും ഓസീസ്‌ പരുങ്ങുന്നു; ആഷസിലെ ആദ്യ ടെസ്റ്റില്‍ മോശം തുടക്കം

തന്റെ ആദ്യ സ്‌പെല്ലില്‍ നാല് ഓവറില്‍ മൂന്നും മെയ്ഡനാണ് ജെയിംസ് ആന്‍ഡേഴ്‌സനില്‍ നിന്നും വന്നത്
ഒരുമിച്ച് പോയവര്‍ ഒരുമിച്ച് മടങ്ങിയെത്തി, എന്നിട്ടും ഓസീസ്‌ പരുങ്ങുന്നു; ആഷസിലെ ആദ്യ ടെസ്റ്റില്‍ മോശം തുടക്കം

രുമിച്ച് പോയവര്‍ ഒരുമിച്ച് മടങ്ങിയെത്തി. 2018 മാര്‍ച്ചില്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തി ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കേര്‍പ്പെടുത്തിയ മൂന്ന് താരങ്ങളും ഒരുമിച്ച് ടെസ്റ്റിലേക്ക് മടങ്ങിയെത്തി. ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, കാമറൂണ്‍ ബെന്‍ക്രോഫ്റ്റ് എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഓസ്‌ട്രേലിയ ആഷസിലെ ആദ്യ ടെസ്റ്റിന് ഇറങ്ങിയത്. 

സ്മിത്തും വാര്‍ണറും പന്ത് ചുരണ്ടലിന് തന്ത്രം മെനഞ്ഞപ്പോള്‍ അത് നടപ്പിലാക്കിയത് ബെന്‍ക്രോഫ്റ്റായിരുന്നു. സാന്‍ഡ്‌പേപ്പര്‍ ഉപയോഗിച്ച് പന്തിന്റെ രൂപം മാറ്റാനുള്ള ബെന്‍ക്രോഫ്റ്റിന്റെ ശ്രമം ക്യാമറ കണ്ണുകള്‍ കയ്യോടെ ഒപ്പിയെടുത്തു. ഒന്‍പത് മാസത്തേക്കാണ് ബെന്‍ക്രോഫ്റ്റിനെ വിലക്കിയത്. 

ഒരു വര്‍ഷത്തിന് ശേഷം ടെസ്റ്റിലേക്ക് മടങ്ങി എത്തിയ ബെന്‍ക്രോഫ്റ്റിന് പക്ഷേ അധികമൊന്നും ചെയ്യാനായില്ല. ആഷസിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തപ്പോള്‍ ബന്‍ക്രോഫ്റ്റ് 8 റണ്‍സ് എടുത്ത് പുറത്തായി. 25 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറിയോടെയായിരുന്നു ബന്‍ക്രോഫ്റ്റിന്റെ ഇന്നിങ്‌സ്. വിലക്കിന് ശേഷം ആദ്യമായി ടെസ്റ്റ് കളിക്കാനിറങ്ങിയ ഡേവിഡ് വാര്‍ണര്‍ക്കും ആദ്യ ഇന്നിങ്‌സ് ഭംഗിയാക്കാനായില്ല. 

14 പന്തില്‍ നിന്നും രണ്ട് റണ്‍സ് എടുത്ത ഡേവിഡ് വാര്‍ണറെ ബ്രോഡ് വിക്കറ്റിന് മുന്‍പില്‍ കുടുക്കി. നാലാം സ്ഥാനത്തിറങ്ങി 23 സെഞ്ചുറികള്‍ തന്റെ പേരിലേക്ക് ചേര്‍ത്ത സ്റ്റീവ് സ്മിത്തിലാണ് ആഷസിലെ ആദ്യ ടെസ്റ്റിലേക്കെത്തുമ്പോള്‍ ഓസീസിന്റെ പ്രതീക്ഷ. എഡ്ജ്ബാസ്റ്റണില്‍ 2001ന് ശേഷം ഓസ്‌ട്രേലിയ ഒരു മത്സരവും വിജയിച്ചിട്ടില്ല. 

18 വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ട് മണ്ണില്‍ ആഷസ് പരമ്പര ജയിക്കുക എന്ന ലക്ഷ്യം ഓസീസിന് കടുപ്പമേറിയതാവും എന്ന് വ്യക്തമാക്കുകയാണ് ആദ്യ മിനിറ്റുകളില്‍ തന്നെ ഇംഗ്ലണ്ട്‌. തന്റെ ആദ്യ സ്‌പെല്ലില്‍ നാല് ഓവറില്‍ മൂന്നും മെയ്ഡനാണ് ജെയിംസ് ആന്‍ഡേഴ്‌സനില്‍ നിന്നും വന്നത്. വഴങ്ങിയതാവട്ടെ ഒരു റണ്‍സും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com