കശ്മീരില്‍ സൈനീക സേവനം ആരംഭിച്ച് ധോനി, ആദ്യ ദിവസ ചിത്രങ്ങള്‍ വൈറല്‍ 

മറ്റ് സൈനീകര്‍ക്കൊപ്പം സമയം ചിലവിടുന്ന ധോനിയെയാണ് ചിത്രങ്ങളില്‍ കാണുന്നത്
കശ്മീരില്‍ സൈനീക സേവനം ആരംഭിച്ച് ധോനി, ആദ്യ ദിവസ ചിത്രങ്ങള്‍ വൈറല്‍ 

തിര്‍ത്തിയില്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന ലഫ്‌നന്റ് കേണല്‍ എംഎസ് ധോനിയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍. രണ്ടാഴ്ചത്തെ സൈനിക സേവനത്തിനായി ബുധനാഴ്ചയാണ് ധോനി കശ്മീരിലെത്തിയത്. വിക്ടര്‍ ഫോഴ്‌സിന്റെ ഭാഗമായാണ് ധോനിയെ കശ്മീര്‍ താഴ് വരയില്‍ സുരക്ഷയ്ക്ക് വിന്യസിച്ചിരിക്കുന്നത്. 

മറ്റ് സൈനീകര്‍ക്കൊപ്പം സമയം ചിലവിടുന്ന ധോനിയെയാണ് ചിത്രങ്ങളില്‍ കാണുന്നത്. ഒരു സൈനികന് ക്രിക്കറ്റ് ബാറ്റില്‍ ഓട്ടോഗ്രാഫ് നല്‍കുന്നതും കാണാം. 106 ടിഎ ബറ്റാലിയനൊപ്പം പെട്രോളിങ്, ഗാര്‍ഡ്, പോസ്റ്റ് ഡ്യൂട്ടി എന്നി വിഭാഗങ്ങളില്‍ ധോനി സേവനമനുഷ്ഠിക്കും. 

2011ലാണ് ധോനിക്ക് ലഫ്‌നന്റ് കേണല്‍ പദവി ലഭിക്കുന്നത്. ആര്‍മി എയര്‍ക്രാഫ്റ്റില്‍ നിന്നും പാരച്ച്യൂട്ടില്‍ താഴേക്ക് ചാടി ട്രെയ്‌നിങ് പൂര്‍ത്തിയാക്കിയാണ് ധോനി ലഫ്‌നന്റ് കേണല്‍ പദവിക്ക് യോഗ്യത നേടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com