പെഡ്രോയുടെ ബാക്ക്ഹീല്‍ വോളി; ആ ഗോള്‍ അവിശ്വസനീയം, സുന്ദരം (വീഡിയോ)

സ്പാനിഷ് താരം പെഡ്രൊ ഈ മത്സരത്തില്‍ നേടിയ ഒരു ഗോളാണ് ഇപ്പോള്‍ ശ്രദ്ധേയമായി നില്‍ക്കുന്നത്
പെഡ്രോയുടെ ബാക്ക്ഹീല്‍ വോളി; ആ ഗോള്‍ അവിശ്വസനീയം, സുന്ദരം (വീഡിയോ)

വിയന്ന: പ്രീ സീസണ്‍ പോരാട്ടത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ചെല്‍സി മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് റെഡ് ബുള്‍ സ്ലാസ്ബര്‍ഗിനെ പരാജയപ്പെടുത്തി. സ്പാനിഷ് താരം പെഡ്രൊ ഈ മത്സരത്തില്‍ നേടിയ ഒരു ഗോളാണ് ഇപ്പോള്‍ ശ്രദ്ധേയമായി നില്‍ക്കുന്നത്. ആരാധകര്‍ ഗോള്‍ ഏറ്റെടുത്തു കഴിഞ്ഞു. 

കളിയുടെ 57ാം മിനുട്ടിലാണ് പെഡ്രോയുടെ സുന്ദരന്‍ ഗോളിന്റെ പിറവി. പുറംകാല്‍ കൊണ്ട് പന്ത് വലയിലാക്കുകയായിരുന്നു സ്പാനിഷ് താരം. 

റോസ് ബര്‍ക്‌ലി ബോക്‌സിലേക്ക് ചിപ് ചെയ്തിട്ട പന്ത് ഒരു ബാക്ക് ഹീല്‍ വോളിയിലൂടെ അവിശ്വസനീയമാം വിധത്തില്‍ പെഡ്രോ ഗോളാക്കി മാറ്റുകയായിരുന്നു. താരത്തിന്റെ ശ്രമം ഗോള്‍ കീപ്പറെ മറികടന്ന് വളഞ്ഞ് വലയില്‍ കയറുകയായിരുന്നു. 

ചെല്‍സിക്കായി ക്രിസ്റ്റിയന്‍ പുലിസിച് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ റോസ് ബര്‍ക്‌ലി പെനാല്‍റ്റി വലയിലെത്തിച്ചും ബാറ്റ്ഷുവായ് 88ാം മിനുട്ടിലും ഗോളുകള്‍ നേടി പട്ടിക പൂര്‍ത്തിയാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com