റെക്കോര്‍ഡിനരികെ ഹിറ്റ്മാന്‍; സിക്‌സടിച്ച് മറികടക്കേണ്ടത് യൂനിവേഴ്‌സ് ബോസിനെ

ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തിന്റെ ഭാഗമായുള്ള ടി20 പരമ്പരയ്ക്ക് നാളെ അമേരിക്കയില്‍ തുടക്കമാകും
റെക്കോര്‍ഡിനരികെ ഹിറ്റ്മാന്‍; സിക്‌സടിച്ച് മറികടക്കേണ്ടത് യൂനിവേഴ്‌സ് ബോസിനെ

ഫ്‌ളോറിഡ: ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തിന്റെ ഭാഗമായുള്ള ടി20 പരമ്പരയ്ക്ക് നാളെ അമേരിക്കയില്‍ തുടക്കമാകും. ഏകദിന ലോകകപ്പ് കളിച്ച ശേഷം ഇരു ടീമുകളും നേര്‍ക്കുനേര്‍ വരികയാണ്. ടി20യിലെ കരുത്തുറ്റ സാന്നിധ്യമാണ് വിന്‍ഡീസ്. യുവ താരങ്ങളുടെ കരുത്തില്‍ വിശ്വസിച്ചാണ് ഇന്ത്യ ഇറങ്ങുന്നത്. 

അതേസമയം മത്സരത്തെ ശ്രദ്ധേയമാക്കുന്ന മറ്റൊരു കാര്യം രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡാണ്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന റെക്കോര്‍ഡിനരികിലാണ് വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത്. ഹിറ്റ്മാന്‍ റെക്കോര്‍ഡിടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്

നാളത്തെ മത്സരത്തില്‍ നാല് സിക്‌സറുകള്‍ നേടാന്‍ കഴിഞ്ഞാല്‍ അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകളടിക്കുന്ന ബാറ്റ്‌സ്മാനെന്ന നേട്ടം രോഹിതിന് സ്വന്തമാകും. നിലവില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യന്‍ ഓപണര്‍. 

105 സിക്‌സറുകള്‍ നേടിയ യൂനിവേഴ്‌സ് ബോസ് ക്രിസ് ഗെയ്‌ലാണ് അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരങ്ങളില്‍ ഒന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡ് ഓപണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് രണ്ടാം സ്ഥാനത്തുള്ളത്. 103 സിക്‌സറുകളാണ് കിവി താരം പറത്തിയത്. മൂന്നാമതുള്ള രോഹിത് ശര്‍മ്മയുടെ അക്കൗണ്ടില്‍ 102 സിക്‌സറുകളാണുള്ളത്. ഇന്ത്യക്കെതിരായ ടി20യില്‍ ക്രിസ് ഗെയ്ല്‍ കളിക്കാനില്ല എന്നത് രോഹിതിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. 

ഈ മൂന്ന് പേര്‍ മാത്രമേ അന്താരാഷ്ട്ര ടി20യില്‍ 100ന് മുകളില്‍ സിക്‌സറുകള്‍ നേടിയിട്ടുള്ളു. നാലാം സ്ഥാനത്തുള്ള കോളിന്‍ മണ്‍റോ 92 സിക്‌സുകളുടെ ഉടമയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com