'അത് എന്റെ തീരുമാനമല്ല, ധോനിയെ ഏഴാമനായി അയച്ചത് ഞാനല്ല'; എന്റെ തലയില്‍ വയ്ക്കുന്നതെന്തിനെന്ന് സഞ്ജയ് ബംഗാര്‍

ആ തീരുമാനം എടുത്തത് താനല്ലെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുകയാണ് സഞ്ജയ് ബംഗാര്‍
'അത് എന്റെ തീരുമാനമല്ല, ധോനിയെ ഏഴാമനായി അയച്ചത് ഞാനല്ല'; എന്റെ തലയില്‍ വയ്ക്കുന്നതെന്തിനെന്ന് സഞ്ജയ് ബംഗാര്‍

ധോനിയെ ഏഴാമനാക്കി ഇറക്കാനുള്ള തീരുമാനമായിരുന്നു ലോകകപ്പിന് പിന്നാലെ ഏറെ വിവാദമായത്. ഇന്ത്യയുടെ ബാറ്റിങ് കോച്ചായ സഞ്ജയ് ബംഗാറാണ് ഈ തീരുമാനം എടുത്തത് എന്ന റിപ്പോര്‍ട്ടുകളാണ് ശക്തമായത്. എന്നാല്‍, ആ തീരുമാനം എടുത്തത് താനല്ലെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുകയാണ് സഞ്ജയ് ബംഗാര്‍. 

5,6,7 ബാറ്റിങ് പൊസിഷനുകളില്‍ ഫ്‌ളെക്‌സിബിളിറ്റി കൊണ്ടുവരണം എന്ന് ഞങ്ങള്‍ നേരത്തെ തീരുമാനിച്ചതാണ്. ഈ സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യുന്ന താരങ്ങളെ സാഹചര്യത്തിന് അനുസരിച്ച് സ്ഥാനം മാറ്റി ഇറക്കണം എന്നത്. കാരണം, 30-40 വരെയുള്ള ഓവറുകള്‍ പരമാവധി ഉപയോഗപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്, ബംഗാര്‍ പറയുന്നു. 

ടീമിലെ എല്ലാവര്‍ക്കും ഇതിനെ കുറിച്ച് അറിയാമായിരുന്നു. സെമിക്ക് ശേഷമുള്ള പ്രസ് കോണ്‍ഫറന്‍സില്‍ കോഹ് ലി തന്നെ പറഞ്ഞിരുന്നു, ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങി ധോനിയെ അയക്കാന്‍ തീരുമാനിച്ചിരുന്നു എന്ന്. അതിലൂടെ 35 ഓവര്‍ മുതല്‍ കളിച്ച് റണ്‍റേറ്റ് ഉയര്‍ത്താനും, വാലറ്റത്തിനെ ഉപയോഗിച്ച് കളിക്കാനും ധോനിക്ക് സാധിക്കുമെന്ന് വിലയിരുത്തിയാണ് അങ്ങനെ തീരുമാനമെടുത്തത്. അങ്ങനെയാണ് സെമിയില്‍ ധോനിയെ ആറാമനായി ഇറക്കാന്‍ തീരുമാനിച്ചത്, ബംഗാര്‍ പറഞ്ഞു. 

വിക്കറ്റ് വീഴ്ച തടയുന്നതിന് വേണ്ടിയാണ് കാര്‍ത്തിക്കിനെ അഞ്ചാമനായി ഇറക്കിയത്. ഡ്രസിങ് റൂമിലെ ചര്‍ച്ചകള്‍ക്ക് ഒടുവിലായിരുന്നു ഈ തീരുമാനം. നമ്മുക്കൊപ്പമുള്ള ഏറ്റവും പരിചയസമ്പത്തുള്ള താരത്തെ ഫിനിഷിങ് കര്‍ത്തവ്യം ഏല്‍പ്പിക്കാനുമാണ് അവിടെ തീരുമാനമായത്. ധോനിയെ വൈകി ഇറക്കാനുള്ള തീരുമാനം ടീം ഒന്നാകെ എടുത്തതാണെന്ന് രവി ശാസ്ത്രിയും പറഞ്ഞിരുന്നു. എന്നിട്ടും എന്റെ തലയിലേക്ക് എല്ലാ ഉത്തരവാദിത്വവും വയ്ക്കുന്നത് എന്തിനെന്ന് മനസിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com