''ചീറ്റ് ഡേ'' എന്നത് രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ പോലും കോഹ് ലിയുടെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല; വെളിപ്പെടുത്തലുമായി മുന്‍ കോച്ചിങ് സ്റ്റാഫ്‌

ഞാന്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരുമ്പോള്‍ മണിക്കൂറില്‍ 128 കിമീ വേഗതയിലായിരുന്നു ഭുവി ബൗള്‍ ചെയ്തിരുന്നത്. എന്നാലിപ്പോള്‍ 140 എന്ന വേഗന നിലനിര്‍ത്താന്‍ ഭുവിക്കാവുന്നു
''ചീറ്റ് ഡേ'' എന്നത് രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ പോലും കോഹ് ലിയുടെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല; വെളിപ്പെടുത്തലുമായി മുന്‍ കോച്ചിങ് സ്റ്റാഫ്‌

ന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ സമര്‍പ്പണം വ്യക്തമാക്കുന്ന വാക്കുകളുമായി ഇന്ത്യയുടെ മുന്‍ കണ്ടീഷനിങ് കോച്ച് ശങ്കര്‍ ബസു. കഴിഞ്ഞ രണ്ട് വര്‍ഷത്തിന് ഇടയില്‍ ഒരിക്കല്‍ പോലും കോഹ് ലി തന്റെ ഡയറ്റില്‍ നിന്നും വ്യതിചലിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. 

കോഹ് ലിയെ പോലൊരു താരത്തില്‍ നിന്ന് തന്നെ ടീം അംഗങ്ങള്‍ പ്രചോദിരാവും. വിശ്രമിക്കാന്‍ പറഞ്ഞ് ഞാന്‍ കോഹ് ലിയെ നിര്‍ബന്ധിക്കുന്ന ഘട്ടമുണ്ടായിട്ടുണ്ട്. കോഹ് ലി മാത്രമല്ല, ബൂമ്ര, രാഹുല്‍, ഇഷാന്ത്, ശുഭ്മാന്‍ എന്നിങ്ങനെ എല്ലാവരും ഫിറ്റ്‌നസില്‍ ശ്രദ്ധ കൊടുക്കുന്നു. ടീം നായകന്‍ തന്നെ മുന്‍പില്‍ നിന്ന് വഴി കാണിക്കുന്നതിനാലാണ് മുഴുവന്‍ ടീം അംഗങ്ങളും ഫിറ്റ്‌നസില്‍ ശ്രദ്ധകൊടുക്കുന്നത് എന്നും ശങ്കര്‍ ബാസു പറയുന്നു. 

ബൂമ്രയ്ക്കും ഷമിക്കുമൊപ്പമുള്ള പരിശീലനമാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എന്നും ശങ്കര്‍ ബാസു പറഞ്ഞു. മണുക്കൂറൂല്‍ 145 കിമീ വേഗം കൈവരിക്കുക എന്ന് പറഞ്ഞാല്‍ അത് ഒറ്റ രാത്രികൊണ്ട് സാധ്യമാവുന്നതല്ല. ഞാന്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരുമ്പോള്‍ മണിക്കൂറില്‍ 128 കിമീ വേഗതയിലായിരുന്നു ഭുവി ബൗള്‍ ചെയ്തിരുന്നത്. എന്നാലിപ്പോള്‍ 140 എന്ന വേഗന നിലനിര്‍ത്താന്‍ ഭുവിക്കാവുന്നു. 

സ്പിന്നര്‍മാരുടെ ഫിറ്റ്‌നസ് നിലവാരവും വര്‍ധിച്ചു. 95 ഓവര്‍ വരെ അശ്വിന് ഒരു ദിവസം ബൗള്‍ ചെയ്യാം. ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ലാത്ത അത്‌ലറ്റാണ് ജഡേജ എന്നും അദ്ദേഹം പറയുന്നു. ഉത്തരം കിട്ടാത്ത പ്രഹേളികയാണ് ജഡേജ. ജിമ്മില്‍ അധിക സമയം ചിലവഴിക്കാന്‍ ജഡേജ തയ്യാറല്ല. അതിന് ജഡജയെ നിര്‍ബന്ധിക്കാതിരിക്കുകയാണ് നല്ലത് എന്ന് എനിക്കും തോന്നിയിട്ടുണ്ട്...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com