ബംഗ്ലാദേശിനെതിരായ പരമ്പര ജയം ആഘോഷം; ബൈക്കില്‍ നിന്ന് വീണ് ലങ്കന്‍ താരങ്ങള്‍

ഗ്രൗണ്ടിലൊരു ഭാഗത്ത് എത്തിയപ്പോഴേക്കും ഷെഹാന്റെ നിയന്ത്രണം വിട്ടു. ബൈക്കില്‍ നിന്നും ഷെഹാനും, കുശാലും താഴേക്ക്....
ബംഗ്ലാദേശിനെതിരായ പരമ്പര ജയം ആഘോഷം; ബൈക്കില്‍ നിന്ന് വീണ് ലങ്കന്‍ താരങ്ങള്‍

ഇംഗ്ലണ്ടിലേറ്റ നിരാശകള്‍ കഴുകി കളഞ്ഞാണ് ശ്രീലങ്ക ലോകകപ്പിന് ശേഷമുള്ള ക്യാംപെയ്ന്‍ ആരംഭിച്ചത്. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര 3-0ന് ബംഗ്ലാദേശ് തൂത്തുവാരി. ബംഗ്ലാദേശിനെതിരായ പരമ്പര ജയം ആഘോഷിച്ച് സമ്മാനമായി ലഭിച്ച ബൈക്കില്‍ ഗ്രൗണ്ടില്‍ ചുറ്റവെ ലങ്കന്‍ താരങ്ങള്‍ വീണ വീഴ്ചയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്. 

ലങ്കന്‍ മധ്യനിര താരങ്ങളായ ഷെഹാന്‍ ജയസൂര്യയാണ് ബൈക്കോടിച്ചത്. പിന്നില്‍ കുശാല്‍ മെന്‍ഡിസുമിരുന്നു. എന്നാല്‍ ഗ്രൗണ്ടിലൊരു ഭാഗത്ത് എത്തിയപ്പോഴേക്കും ഷെഹാന്റെ നിയന്ത്രണം വിട്ടു. ബൈക്കില്‍ നിന്നും ഷെഹാനും, കുശാലും താഴേക്ക്....

തൊട്ടടുത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി ബൈക്ക് ഇവരുടെ മേലെ നിന്ന് മാറ്റി. എന്നാല്‍ ഇരുവര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ആഘോഷം വീഴ്ചയില്‍ കലാശിച്ച വീഡിയോ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വൈറലായി കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com