സ്മിത്തിന് 9 ആഷസ് സെഞ്ചുറി, കോഹ് ലിക്കോ? പൂജ്യം! താരതമ്യം ചെയ്തവനെ ട്രോളിക്കൊന്ന് ആരാധകര്‍

താരതമ്യങ്ങള്‍ക്കിടയില്‍ ആരാധകരെ ട്രോളാന്‍ വേണ്ടി വന്ന ഒരു ട്വീറ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്
സ്മിത്തിന് 9 ആഷസ് സെഞ്ചുറി, കോഹ് ലിക്കോ? പൂജ്യം! താരതമ്യം ചെയ്തവനെ ട്രോളിക്കൊന്ന് ആരാധകര്‍

തിരിച്ചു വരവ് ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടി ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി മുഴുവന്‍ നേടുകയായിരുന്നു സ്റ്റീവ് സ്മിത്ത്. അതും ടീം അങ്ങനെയൊരു പ്രകടനം ആവശ്യപ്പെടുന്ന ഘട്ടത്തില്‍. സ്മിത്തിന്റെ ക്ലാസ് ഇന്നിങ്‌സ് വന്നതിന് പിന്നാലെ ഒരു ഇടവേളയ്ക്ക് ശേഷം കോഹ് ലിയോ, സ്മിത്തോ കേമന്‍ എന്ന ചോദ്യം ഉയരാന്‍ തുടങ്ങി. അങ്ങനെയുള്ള താരതമ്യങ്ങള്‍ക്കിടയില്‍ ആരാധകരെ ട്രോളാന്‍ വേണ്ടി വന്ന ഒരു ട്വീറ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.

സ്മിത്തിന് 9 ആഷസ് സെഞ്ചുറികളുണ്ട്, കോഹ് ലിക്കോ? എന്നാണ് ചോദ്യം. അഹ്മദ് എന്നയാളുടെ അക്കൗണ്ടില്‍ നിന്നാണ് ട്വീറ്റ്. ഇംഗ്ലണ്ട്-ഓസ്‌ട്രേലിടയ ടീമുകള്‍ക്കിടയില്‍ മാത്രം നടക്കുന്ന ആഷസില്‍ കോഹ് ലി എവിടുന്ന് എന്നാണ് ആരാധകര്‍ ഉയര്‍ത്തുന്ന ചോദ്യം. എന്നാല്‍, ഇരുവരേയും തമ്മില്‍ താരതമ്യം ചെയ്യുന്ന ആരാധകരെ ട്രോളുകയാണ് ഈ ചോദ്യത്തിലൂടെ എന്ന് വ്യക്തം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com