ഒരു നിമിഷം എംഎസ് ധോനിയായി പന്ത്; കോഹ് ലിയേയും അമ്പരപ്പിച്ച 'ഡിആര്‍എസ് കോള്‍'

പൊള്ളാര്‍ഡിന്റെ പാഡില്‍ കൊണ്ടെങ്കിലും ശക്തമായ അപ്പീല്‍ സെയ്‌നിയുടെ ഭാഗത്ത് നിന്നുമുണ്ടായില്ല
ഒരു നിമിഷം എംഎസ് ധോനിയായി പന്ത്; കോഹ് ലിയേയും അമ്പരപ്പിച്ച 'ഡിആര്‍എസ് കോള്‍'

ഡിആര്‍എസിന് ധോനി റിവ്യൂ സിസ്റ്റം എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ പറയാറ്. ധോനി ക്രിക്കറ്റില്‍ നിന്നും വിരമിച്ചു കഴിഞ്ഞാല്‍ വിക്കറ്റിന് പിന്നില്‍ ഇന്ത്യയ്ക്കത് വലിയ നഷ്ടമാവും എന്ന് വിലയിരുത്തപ്പെടുന്നതും ഇതുകൊണ്ടാണ്. എന്നാല്‍, ധോനി പോയാല്‍ ഞാനുണ്ടല്ലോ എന്ന് പറയുകയാണ് റിഷഭ് പന്ത്. വിന്‍ഡിസിനെതിരായ ആദ്യ ട്വന്റി20യില്‍ നായകന്‍ കോഹ് ലിയെ നിര്‍ബന്ധിച്ച് ഡിആര്‍എസ് എടുപ്പിച്ച് ധോനിയുടെ പിന്‍ഗാമിയവാന്‍ യോഗ്യനാണ് താനെന്ന് പന്ത് തെളിയിച്ചത്. 

വിന്‍ഡിസ് ഇന്നിങ്‌സിന്റെ അവസാന ഓവറിലായിരുന്നു സംഭവം. നവ്ദീപ് സെയ്‌നിയുടെ ഡെത്ത് ഓവര്‍ മികവില്‍ ഓവറിലെ ആദ്യ രണ്ട് പന്തില്‍ കൂറ്റനടിക്കാരനായ പൊള്ളാര്‍ഡിന് റണ്‍സ് ഒന്നും എടുക്കാനായില്ല. മൂന്നാമത്തെ ഡെലിവറിയില്‍ സ്ലോ ഫുള്‍ട്ടോസാണ് സെയ്‌നിയില്‍ നിന്നും വന്നത്. പൊള്ളാര്‍ഡിന്റെ പാഡില്‍ കൊണ്ടെങ്കിലും ശക്തമായ അപ്പീല്‍ സെയ്‌നിയുടെ ഭാഗത്ത് നിന്നുമുണ്ടായില്ല. 

എന്നാല്‍, വിക്കറ്റിന് പിന്നില്‍ നിന്നും ശക്തമായി അപ്പീല്‍ ചെയ്ത പന്ത് നായകന്‍ കോഹ് ലിയെ ഡിആര്‍എസ് എടുക്കാന്‍ നിര്‍ബന്ധിച്ചു. നായകന്‍ കോഹ് ലിയെ പോലും അമ്പരപ്പിച്ച് അത് ഔട്ട് എന്ന് തേര്‍ഡ് അമ്പയറുടെ വിധിയെത്തി. ബാറ്റില്‍ പന്ത് ടച്ച് ചെയ്തിരുന്നില്ല. മിഡില്‍ സ്റ്റംപും ലെഗ് സ്റ്റംപും പന്തിളക്കുന്നുണ്ടെന്ന് റിപ്ലേകളില്‍ വ്യക്തമായി. ഇതോടെ പന്തിന്റെ വിലയിരുത്തല്‍ കൃത്യമെന്ന് തെളിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com