ലക്ഷ്യം പരമ്പര; വിൻഡീസിനെതിരെ ടോസ് ഇന്ത്യക്ക്; ബാറ്റിങ് തിരഞ്ഞെടുത്തു

ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ കളിച്ച ടീമിനെ തന്നെ ഇന്ത്യ നിലനിർത്തി
ലക്ഷ്യം പരമ്പര; വിൻഡീസിനെതിരെ ടോസ് ഇന്ത്യക്ക്; ബാറ്റിങ് തിരഞ്ഞെടുത്തു

ഫ്ലോറിഡ: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടി20 മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ടീം ഇന്ത്യ ഇറങ്ങുന്നു. ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ കളിച്ച ടീമിനെ തന്നെ ഇന്ത്യ നിലനിർത്തി. 

ആദ്യ മത്സരത്തിൽ അപ്രതീക്ഷിതമായി തകർന്ന ബാറ്റിങ് നിരയാണ് ഇരു ടീമുകളുടെയും തലവേദന. ഇരു പക്ഷത്തെയും ബൗളർമാർ തിളങ്ങിയതായിരുന്നു പരമ്പരയിലെ ആദ്യ മത്സരത്തിന്റെ സവിശേഷത. നാല് വിക്കറ്റ് വിജയമാണ് ആ​ദ്യ കളിയിൽ ഇന്ത്യ സ്വന്തമാക്കിയത്. 

പരമ്പരയിലെ അവസാന മത്സരം ചൊവ്വാഴ്ച നടക്കും. മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മല്‍സരങ്ങളും കൂടി വെസ്റ്റിൻഡീസിനെതിരെ ഇന്ത്യ കളിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com