സ്മിത്തിനെ പുറത്താക്കാന്‍ വേറെ വഴിയില്ല, വിചിത്ര ഡെലിവറിയുമായി മൊയിന്‍ അലി

രണ്ട് ഇന്നിങ്‌സിലും ഇംഗ്ലണ്ടിന് സ്മിത്ത് തലവേദന തീര്‍ത്തതോടെ സ്മിത്തിനെ പുറത്താക്കാന്‍ വന്ന മൊയിന്‍ അലിയില്‍ നിന്ന് വന്നത് വിചിത്ര ഡെലിവറി
സ്മിത്തിനെ പുറത്താക്കാന്‍ വേറെ വഴിയില്ല, വിചിത്ര ഡെലിവറിയുമായി മൊയിന്‍ അലി

ഷസിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് കരുത്താവുന്നത് സ്റ്റീവ് സ്മിത്താണ്. രണ്ട് ഇന്നിങ്‌സിലും ഇംഗ്ലണ്ടിന് സ്മിത്ത് തലവേദന തീര്‍ത്തതോടെ സ്മിത്തിനെ പുറത്താക്കാന്‍ വന്ന മൊയിന്‍ അലിയില്‍ നിന്ന് വന്നത് വിചിത്ര ഡെലിവറി. 

അലിയുടെ കയ്യില്‍ നിന്നും സ്ലിപ്പ് ചെയ്താവാം ആ ഡെലിവറി വന്നത്. സ്മിത്തിന്റെ തലയ്ക്ക് മുകളിലൂടെയാണ് ആ ഫുള്‍ ടോസ് പോയത്. ചിരിയാണ് ആ വിചിത്ര ഡെലിവറിക്ക് മറുപടിയായി സ്മിത്തില്‍ നിന്നും വന്നത്. ആ ഡെലിവറിക്ക് സ്മിത്തിന് നേര്‍ക്ക് കൈ ഉയര്‍ത്തി അലി ക്ഷമ ചോദിക്കുന്നുമുണ്ട്. 

ആദ്യ ഇന്നിങ്‌സില്‍ 144 റണ്‍സ് നേടിയ സ്മിത്ത് രണ്ടാം ഇന്നിങ്‌സിലും സെഞ്ചുറിയിലേക്ക് കുതിച്ചാണ് ടെസ്റ്റിലേക്കുള്ള തിരിച്ചു വരവ് ഗംഭീരമാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com