'എന്റെ ഹൃദയം കശ്മീരില്‍ തന്നെയാണ് ഇപ്പോഴും'; കശ്മീര്‍ വിട്ടതിന് പിന്നാലെ ഇര്‍ഫാന്‍ പഠാന്‍

ഇന്ത്യന്‍ സൈന്യത്തിനൊപ്പവും, ഇന്ത്യന്‍ കശ്മീരി സഹോദരങ്ങള്‍ക്കൊപ്പവുമാണ് എന്റെ മനസ്
'എന്റെ ഹൃദയം കശ്മീരില്‍ തന്നെയാണ് ഇപ്പോഴും'; കശ്മീര്‍ വിട്ടതിന് പിന്നാലെ ഇര്‍ഫാന്‍ പഠാന്‍

ന്യൂഡല്‍ഹി: തിരിച്ചു പോന്നെങ്കിലും എന്റെ ഹൃദയം ഇപ്പോഴും കശ്മീരിലെന്ന് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ഇര്‍ഫാന്‍ പഠാന്‍ ഉള്‍പ്പെടെയുള്ള ജമ്മു കശ്മീര്‍ ക്രിക്കറ്റ് താരങ്ങളോടും, ടീം സപ്പോര്‍ട്ടിങ് സ്റ്റാഫിനോടും അടിയന്തരമായി സംസ്ഥാനം വിടാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കശ്മീരിനോടുള്ള അടുപ്പം വ്യക്തമാക്കി പഠാന്റെ ട്വീറ്റ് എത്തിയത്. 

കശ്മിരിന് ഒപ്പം തന്നെയാണ് എന്റെ ചിന്തകളും ഹൃദയവും ഇപ്പോഴും...ഇന്ത്യന്‍ സൈന്യത്തിനൊപ്പവും, ഇന്ത്യന്‍ കശ്മീരി സഹോദരങ്ങള്‍ക്കൊപ്പവുമാണ് എന്റെ മനസ്. കശ്മീര്‍ അണ്ടര്‍ ട്രെറ്റ് എന്ന ഹാഷ് ടാഗ് ഒപ്പം ചേര്‍ത്ത് പഠാന്‍ ട്വീറ്റ് ചെയ്തു. 

ക്യാമ്പുകളില്‍ പരിശീലനത്തിന് ഏര്‍പ്പെട്ടിരുന്ന നൂറോളം ക്രിക്കറ്റ് താരങ്ങളേയും പറഞ്ഞുവിട്ടിരുന്നു. സംസ്ഥാനത്തെ പുതിയ സംഭവ വികാസങ്ങള്‍ ക്രിക്കറ്റില്‍ വളര്‍ന്നു വരികയായിരുന്ന കശ്മീരിന് ഡൊമസ്റ്റിക് സീസണില്‍ തിരിച്ചടിയാണ്. പഠാന്‍ ഉള്‍പ്പെടെയുള്ള ജമ്മുകശ്മീര്‍ ക്രിക്കറ്റ് താരങ്ങള്‍ ഞായറാഴ്ചയോടെ സംസ്ഥാനം വിട്ടിരുന്നു. കശ്മീര്‍ ടീമിന്റെ മെന്ററും കളിക്കാരനുമാണ് പഠാന്‍. ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കാതെ വരികയും, ഐപിഎല്ലില്‍ ലേലത്തിലെടുക്കാന്‍ ടീമുകള്‍ തയ്യാറാകാതിരുന്നതോടെയുമാണ് പഠാന്‍ ജമ്മുകശ്മീര്‍ ക്രിക്കറ്റിലേക്ക് പോയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com