തുടരെ വിക്കറ്റ് വലിച്ചെറിഞ്ഞ് പന്തിന്റെ അലസത, ക്ഷമ പരീക്ഷിക്കരുതെന്ന് മുന്നറിയിപ്പ്‌

ആദ്യ ട്വന്റി20യില്‍ പൂജ്യത്തിന് പുറത്തായ പന്ത് രണ്ടാമത്തെ കളിയില്‍ നാല് റണ്‍സ് എടുത്ത് മടങ്ങി
തുടരെ വിക്കറ്റ് വലിച്ചെറിഞ്ഞ് പന്തിന്റെ അലസത, ക്ഷമ പരീക്ഷിക്കരുതെന്ന് മുന്നറിയിപ്പ്‌

വിന്‍ഡിസിനെതിരെ രണ്ടാം ട്വന്റി20യും ജയിച്ചു കയറി ഇന്ത്യ പരമ്പര പിടിച്ചെങ്കിലും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് തീരെ അനുകൂലമല്ല കാര്യങ്ങള്‍. ആദ്യ ട്വന്റി20യില്‍ പൂജ്യത്തിന് പുറത്തായ പന്ത് രണ്ടാമത്തെ കളിയില്‍ നാല് റണ്‍സ് എടുത്ത് മടങ്ങി. 

അനായാസം വിക്കറ്റ് നഷ്ടപ്പെടുത്തിയ പന്തിനെതിരെ ആരാധകര്‍ ഇതോടെ രംഗത്തെത്തി കഴിഞ്ഞു. സ്ലോഗ് സ്വീപ്പ് ഷോട്ടായിരുന്നു നരെയ്‌നിന്റെ ഫുള്‍ ഔട്ട്‌സൈഡ് ഓഫ് ഡെലിവറിയില്‍ പന്ത് ലക്ഷ്യം വെച്ചത്. എന്നാല്‍ ടോപ് എഡ്ജ് വന്നതോടെ ഡീപ്പ് ബാക്ക്വേര്‍ഡ് സ്‌ക്വയര്‍ ലെഗില്‍ കോട്രലിന്റെ കൈകളിലേക്ക് പന്ത് ഭദ്രമായി എത്തി. ആദ്യ ട്വന്റി20യില്‍ അനാവശ്യ ഷോട്ട് കളിച്ച് വിക്കറ്റ് കളഞ്ഞതില്‍ നിന്നും പാഠം പഠിക്കാതെയാണ് പന്ത് രണ്ടാം ട്വന്റി20യിലും ബാറ്റ് വീശിയത്. 

ഔട്ട്‌സൈഡ് ഓഫായി എത്തിയ ഒഷാനെയുടെ ഷോര്‍ട്ട് ബോളില്‍ അപ്പര്‍ കട്ടിന് ശ്രമിച്ച പന്തിന് വീണ്ടും പിഴച്ചു. വേണ്ട പവര്‍ ഇല്ലാതെ വന്ന അപ്പര്‍ കപ്പ് തേര്‍ഡ് മാനില്‍ പൊള്ളാര്‍ഡിന്റെ കൈകളില്‍ ഒതുങ്ങി. രണ്ട് ഇന്നിങ്‌സിലും തുടരെ വിക്കറ്റ് വലിച്ചെറിഞ്ഞ പന്തിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ആരാധകര്‍. ധോനിയെ ഞങ്ങള്‍ മിസ് ചെയ്യുന്നു എന്നും, പന്ത് ഞങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ് എന്നെല്ലാമാണ് ആരാധകര്‍ ട്വിറ്ററില്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com