ജേഴ്‌സി നമ്പറുകളുടെ കൂട്ടവിരമിക്കല്‍ കാണേണ്ടി വരുമോ? ന്യൂസിലാന്‍ഡ് മുതിര്‍ന്ന താരങ്ങളെ ആദരിക്കുക ഇങ്ങനെ

200ല്‍ കൂടുതല്‍ ഏകദിനങ്ങളില്‍ ന്യൂസിലാന്‍ഡിനായി ഇറങ്ങിയ എല്ലാ കീവീസ് താരങ്ങളുടെ ജേഴ്‌സി നമ്പറും വിരമിച്ചതായി പ്രഖ്യാപിക്കും
ജേഴ്‌സി നമ്പറുകളുടെ കൂട്ടവിരമിക്കല്‍ കാണേണ്ടി വരുമോ? ന്യൂസിലാന്‍ഡ് മുതിര്‍ന്ന താരങ്ങളെ ആദരിക്കുക ഇങ്ങനെ

കീവീസ് താരങ്ങള്‍ കളത്തിലിറങ്ങുമ്പോള്‍ ഇനി 11ാം നമ്പര്‍ ജേഴ്‌സി കാണില്ല.11ാം നമ്പര്‍ ജേഴ്‌സി വിരമിച്ചതായി പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ് ക്രിക്കറ്റ്. മുന്‍ നായകന്‍ ഡാനിയല്‍ വെട്ടേറിയോടുള്ള ആദരസൂചകമായിട്ടാണ് വെട്ടോറിയുടെ ജേഴ്‌സി നമ്പര്‍ ന്യൂസിലാന്‍ഡ് പിന്‍വലിക്കുന്നത്. 

വെട്ടോറിയുടേത് മാത്രമല്ല, 200ല്‍ കൂടുതല്‍ ഏകദിനങ്ങളില്‍ ന്യൂസിലാന്‍ഡിനായി ഇറങ്ങിയ എല്ലാ കീവീസ് താരങ്ങളുടെ ജേഴ്‌സി നമ്പറും വിരമിച്ചതായി പ്രഖ്യാപിക്കും. ന്യൂസിലാന്‍ഡിന് വേണ്ടി ഏറ്റവും കൂടുതല്‍ ഏകദിനങ്ങള്‍ കളിച്ച താരമാണ് വെട്ടോറി, 291 ഏകദിനങ്ങള്‍. 

200ല്‍ അധികം ഏകദിനങ്ങള്‍ കീവീസിന് വേണ്ടി കളിച്ച താരങ്ങളുടെ ലിസ്റ്റും ട്വീറ്റ് ചെയ്താണ് കീവീസ് ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്. വില്യംസണ്‍, ആസ്റ്റില്‍,ബോള്‍ട്ട്, ഗ്രാന്‍ഡ്‌ഹോം, ലാതം, നിക്കോള്‍സ്, ടെയ്‌ലര്‍ എന്നിങ്ങനെ പോവുന്ന പട്ടിക...ഇവര്‍ക്കൊപ്പം ഇവരുടെ ജേഴ്‌സി നമ്പറും വിരമിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com