ഫലം വന്നപ്പോള്‍ കൂപ്പറിന് ഗര്‍ഭം, പിന്നാലെ രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി ഫെഡറേഷന്‍

ഗര്‍ഭിണികളില്‍ മാത്രം കണ്ടുവരുന്ന പ്രത്യേക ഹോര്‍മോണ്‍ കൂപ്പറിന്റെ മൂത്രത്തില്‍ ഉള്‍പ്പെട്ടിരുന്നു എന്നാണ് പരിശോധനയില്‍ തെളിഞ്ഞത്
ഫലം വന്നപ്പോള്‍ കൂപ്പറിന് ഗര്‍ഭം, പിന്നാലെ രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി ഫെഡറേഷന്‍

മേരിക്കന്‍ പുരുഷ ബാസ്‌കറ്റ്‌ബോള്‍ താരം ഡോണല്‍ കൂപ്പറിന്റെ ഉത്തേജക മരുന്ന് പരിശോധനാ ഫലം വന്നപ്പോള്‍ ഏവരും ആദ്യമൊന്ന് ഞെട്ടി. കൂപ്പര്‍ ഗര്‍ഭം ധരിച്ചിരിക്കുന്നു എന്നായിരുന്നു ഫലം. എന്നാല്‍, പരിശോധനയില്‍ കബളിപ്പിക്കുന്നതിനായി ഗേള്‍ഫ്രണ്ടിന്റെ മൂത്രമാണ് കൂപ്പര്‍ നല്‍കിയത്. പക്ഷേ, കാമുകി ഗര്‍ഭിണിയാണെന്ന കാര്യം കൂപ്പര്‍ അറിഞ്ഞില്ല. 

ഗര്‍ഭിണികളില്‍ മാത്രം കണ്ടുവരുന്ന പ്രത്യേക ഹോര്‍മോണ്‍ കൂപ്പറിന്റെ മൂത്രത്തില്‍ ഉള്‍പ്പെട്ടിരുന്നു എന്നാണ് പരിശോധനയില്‍ തെളിഞ്ഞത്. എന്തോ തിരിമറി നടന്നിട്ടുണ്ടെന്ന് മനസിലായതോടെ ഉത്തേജക വിരുദ്ധ ഏജന്‍സി അന്വേഷണം നടത്തുകയും കൂപ്പറുടെ ഗേള്‍ഫ്രണ്ടിന്റെ മൂത്രമാണ് പരിശോധനയ്ക്കായി നല്‍കിയത് എന്ന് കണ്ടെത്തുകയും ചെയ്തു. 

ഇതോടെ രണ്ട് വര്‍ഷത്തേക്ക് കൂപ്പറെ കളിയില്‍ നിന്നും വിലക്കി. രാജ്യാന്തര ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷനാണ് വിലക്കിയത്. ഫ്രഞ്ച്‌ ഫുട്‌ബോള്‍ ക്ലബായ എസ് മൊണോക്കോയുടെ ബാസ്‌കറ്റ്‌ബോള്‍ ടീമിലെ അംഗമായിരുന്നു കൂപ്പര്‍. 2020 കഴിയാതെ കൂപ്പറിന് ഇനി കളിക്കാനാവില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com