ഇരട്ടപദവിയില്‍ ദ്രാവിഡിന് ബിസിസിഐ നോട്ടീസ്; രൂക്ഷ വിമര്‍ശനവുമായി ഗാംഗുലിയും ഹര്‍ഭജനും

വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാനുള്ള പുതിയ ഫാഷനാണ് കോണ്‍ഫഌക്റ്റ് ഓഫ് ഇന്ററസ്റ്റ് ഇപ്പോള്‍
ഇരട്ടപദവിയില്‍ ദ്രാവിഡിന് ബിസിസിഐ നോട്ടീസ്; രൂക്ഷ വിമര്‍ശനവുമായി ഗാംഗുലിയും ഹര്‍ഭജനും

രട്ട പദവിയില്‍ ഇന്ത്യന്‍ മുന്‍ താരം രാഹുല്‍ ദ്രാവിഡിനോട് വിശദീകരണം തേടി നോട്ടീസ് അയച്ച ബിസിസിഐ നീക്കത്തെ ചോദ്യം ചെയ്ത് സൗരവ് ഗാംഗുലി. ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ഫാഷന്‍ എന്ന് പറഞ്ഞാണ് കോണ്‍ഫഌക്റ്റ് ഓഫ് ഇന്ററസ്റ്റിനെ ഗാംഗുലി പരിഹസിച്ചത്. 

വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാനുള്ള പുതിയ ഫാഷനാണ് കോണ്‍ഫഌക്റ്റ് ഓഫ് ഇന്ററസ്റ്റ് ഇപ്പോള്‍. ദൈവം ഇന്ത്യന്‍ ക്രിക്കറ്റിനെ സഹായിക്കണം. ബിസിസിഐ എത്തിക്‌സ് ഓഫീസറില്‍ നിന്നും ദ്രാവിഡിന് കോണ്‍ഫഌക്റ്റ് ഓഫ് ഇന്ററസ്റ്റില്‍ നോട്ടീസ് ലഭിച്ചു, ഗാംഗുലി ട്വിറ്ററില്‍ കുറിച്ചതിങ്ങനെ. 

മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അംഗം സഞ്ജയ് ഗുപ്തയാണ് ദ്രാവിഡിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. നാഷ്ണല്‍ ക്രിക്കറ്റ് അക്കാദമി ഡയറക്ടറായ ദ്രാവിഡ് അതേ സമയം തന്നെ ഇന്ത്യ സിമിന്റ്‌സിന്റെ വൈസ് പ്രസിഡന്റുമാണെന്നാണ് പരാതിയില്‍ പറയുന്നത്. ദ്രാവിഡിനെതിരെ പരാതി നല്‍കുന്നതിന് മുന്‍പ്, വിവിഎസ് ലക്ഷ്മണ്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവര്‍ക്കെതിരേയും സഞ്ജയ് ഗുപ്ത പരാതി നല്‍കിയിരുന്നു. 

ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി അംഗമായും, ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ ഭാഗമായും സച്ചിനും, ലക്ഷ്മണും തുടരുന്നതാണ് പരാതിയില്‍ ഉന്നയിച്ചിരുന്നത്. ഇതിലേക്ക് ഇപ്പോള്‍ ദ്രാവിഡിനേയും വലിച്ചിട്ടിരിക്കുകയാണ്. രണ്ടാഴ്ചത്തെ സമയമാണ് ദ്രാവിഡിന് മറുപടി നല്‍കാന്‍ അനുവദിച്ചിരിക്കുന്നത്. ദ്രാവിഡിന് നോട്ടീസ് അയച്ച ബിസിസിഐ വിമര്‍ശിച്ച് ഹര്‍ഭജനും ര്ംഗത്തെത്തി. 

ദ്രാവിഡിനെ പോലെയുള്ള ഇതിഹാസ താരങ്ങളോട് ഇങ്ങനെയുള്ള സമീപനം അവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഹര്‍ഭജന്‍ പറഞ്ഞു. എവിടേക്കാണ് ഇതെല്ലാം പോവുന്നതെന്ന് മനസിലാവുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റില്‍ ദ്രാവിഡിനേക്കാള്‍ നല്ല മനുഷ്യനെ നിങ്ങള്‍ക്ക് കണ്ടെത്താനാവില്ല. ഇന്ത്യന്‍ ക്രിക്കറ്റിന്റെ നല്ലതിന് ദ്രാവിഡിനെ പോലുള്ളവരുടെ സേവനം വേണം. ഇന്ത്യന്‍ ക്രിക്കറ്റിനെ ദൈവം തന്നെ രക്ഷിക്കണം എന്നും ഹര്‍ഭജന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com