ഫ്രണ്ട് ഫൂട്ട് നോബോളില്‍ വലിയ പരിഷ്‌കാരം ലക്ഷ്യമിട്ട് ഐസിസി; ഫീല്‍ഡ് അമ്പയര്‍മാര്‍ക്ക് രക്ഷയാവും

ഫ്രണ്ട് ഫൂട്ട് നോബോള്‍ വിധിക്കുന്നതില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ ഒരുങ്ങി ഐസിസി
ഫ്രണ്ട് ഫൂട്ട് നോബോളില്‍ വലിയ പരിഷ്‌കാരം ലക്ഷ്യമിട്ട് ഐസിസി; ഫീല്‍ഡ് അമ്പയര്‍മാര്‍ക്ക് രക്ഷയാവും


ഫ്രണ്ട് ഫൂട്ട് നോബോള്‍ വിധിക്കുന്നതില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ ഒരുങ്ങി ഐസിസി. ഫ്രണ്ട് ഫൂട്ട് നോബോള്‍ വിളിക്കാനുള്ള അധികാരം ടിവി അമ്പയര്‍ക്ക് നല്‍കാനാണ് ഐസിസി ആലോചന. 

നിലവില്‍ ഫീല്‍ഡ് അമ്പയറാണ് നോബോള്‍ വിളിക്കുന്നത്. അവിടെ സംശയമുണ്ടെങ്കില്‍ മാത്രം തേര്‍ഡ് അമ്പയറുടെ സേവനം തേടുകയാണ് പതിവ്. എന്നാല്‍,നോബോള്‍ വിളിക്കുന്നതില്‍ ഫീല്‍ഡ് അമ്പയറുടെ ഭാഗത്ത് നിന്നും പിഴവുണ്ടാവുന്ന പശ്ചാത്തലത്തിലാണ് മാറ്റം ഐസിസി പരീക്ഷിക്കുന്നത്. 

അടുത്ത ആറ് മാസത്തിന് ഇടയില്‍ ഏകദിന ക്രിക്കറ്റ് മത്സരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പിലാക്കും. ടിവി അമ്പയര്‍ നോബോള്‍ വിളിക്കുന്ന സമ്പ്രദായം വിജയിക്കുകയാണ് എങ്കില്‍ ക്രിക്കറ്റിലേക്ക് ഐസിസി അത് സ്വീകരിക്കും. ഫ്രണ്ട് ഫൂട്ട് എങ്ങനെയാണ് ലാന്‍ഡ് ചെയ്തത് എന്നതിന്റെ വീഡിയോ തേര്‍ഡ് അമ്പയര്‍ക്ക് മുന്‍പിലെത്തും. നോബോളാണ് എങ്കില്‍ അത് തേര്‍ഡ് അമ്പയര്‍ ഫീല്‍ഡ് അമ്പയറെ അറിയിക്കും. 

2016ലെ ഇംഗ്ലണ്ട്-പാകിസ്ഥാന്‍ ടെസ്റ്റിന് ഇടയില്‍ ഇത് പരീക്ഷിച്ചിരുന്നു. 2018ല്‍ 84,000ളം ഡെലിവറികളാണ് രാജ്യാന്തര പുരുഷ ക്രിക്കറ്റിലുണ്ടായത്. ഈ ഡെലിവറികളെല്ലാം നോബോള്‍ ആണോ അല്ലയോ എന്ന് വീഡിയോ നോക്കി നിരീക്ഷിക്കുക എന്നത് വലിയ കടമ്പയാണെന്ന് ഐസിസി ജനറല്‍ മാനേജര്‍ ജിയോഫ് അല്ലാര്‍ഡൈസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com