ഇന്ത്യയുടെ കടുത്ത ആരാധകന്‍; ഉള്‍ക്കണ്ണിനാല്‍ കോഹ്‌ലിയുടെ ബാറ്റിങിനെ ആഴത്തില്‍ അറിയുന്ന ലിറോയ് (വീഡിയോ)

വിന്‍ഡീസ് പര്യടനത്തിന്റെ ഭാഗമായുള്ള ഇന്ത്യയുടെ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകുകയാണ്
ഇന്ത്യയുടെ കടുത്ത ആരാധകന്‍; ഉള്‍ക്കണ്ണിനാല്‍ കോഹ്‌ലിയുടെ ബാറ്റിങിനെ ആഴത്തില്‍ അറിയുന്ന ലിറോയ് (വീഡിയോ)

ഗയാന: വിന്‍ഡീസ് പര്യടനത്തിന്റെ ഭാഗമായുള്ള ഇന്ത്യയുടെ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകുകയാണ്. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മുതലാണ് മത്സരം. വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. 

ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അമേരിക്കയിലെ ഫ്‌ളോറിഡയിലായിരുന്നു അരങ്ങേറിയത്. മൂന്നാം ടി20 പോരാട്ടം വിന്‍ഡീസിലെ ഗയാനയിലായിരുന്നു നടന്നത്. ഈ മത്സരവും വിജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരുകയായിരുന്നു. 

വിജയ ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി എന്നിവരെ സന്ദര്‍ശിക്കാന്‍ ഒരു സ്‌പെഷ്യല്‍ അതിഥി എത്തി. ഇന്ത്യന്‍ ടീമിന്റെ കടുത്ത ആരാധകനും ഗയാന സ്വദേശിയുമായ ലിറോയ് ആണ് മത്സര ശേഷം മൂവര്‍ക്കുമൊപ്പം സമയം ചെലവഴിച്ചത്. 

രണ്ട് കണ്ണുകള്‍ക്കും കാഴ്ച ശക്തിയിലാത്ത ആളാണ് ലിറോയ്. എന്നാല്‍ ഇന്ത്യയുടെ ഒരു മത്സരവും കക്ഷി വിട്ടുകളയാറില്ല. ഇന്ത്യന്‍ ടീമിനെ ഏറ്റവും അടുത്ത് നിന്ന് വീക്ഷിക്കുന്ന കടുത്ത ആരാധകനാണ് ലിറോയ്. 

കോഹ്‌ലിയുമായി ലിറോയ് സംസാരിക്കുന്നതിന്റെ വീഡിയോയും രോഹിത്, ശാസ്ത്രി എന്നിവര്‍ക്കൊപ്പം ലിറോയ് നില്‍ക്കുന്ന ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി മാറി. കോഹ്‌ലിയുടെ അഗ്രസീവ് ബാറ്റിങ് ഏറെയിഷ്ടമാണെന്ന് ലിറോയ് പറഞ്ഞു. ഇന്ത്യയുടെ ലോകകപ്പ് പ്രകടനം ശ്രദ്ധിച്ചതായും സെമിയില്‍ അപ്രതീക്ഷിതമായി തോറ്റ് പുറത്തായത് ഏറെ നിരാശ നല്‍കിയതായും ലിറോയ് കോഹ്‌ലിയോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com