എത്ര സിംപിളാണ് ഈ മനുഷ്യന്‍! കേക്കുമായി ലങ്കന്‍ ആരാധകര്‍, മടി കൂടാതെ അവര്‍ക്കൊപ്പം ജന്മദിനം ആഘോഷിച്ച് വില്യംസണ്‍

ശ്രീലങ്ക-ന്യൂസിലാന്‍ഡ് പരിശീലന മത്സരത്തിന് ഇടയില്‍ ഗ്യാലറിയില്‍ നിന്ന് ആരാധകര്‍ നീട്ടിയ കേക്ക് മുറിച്ചാണ് വില്യംസണ്‍ ജന്മദിനം ആഘോഷിച്ചത്
എത്ര സിംപിളാണ് ഈ മനുഷ്യന്‍! കേക്കുമായി ലങ്കന്‍ ആരാധകര്‍, മടി കൂടാതെ അവര്‍ക്കൊപ്പം ജന്മദിനം ആഘോഷിച്ച് വില്യംസണ്‍

കെയിന്‍ വില്യംസണിന്റെ ബാറ്റിങ്ങിനേക്കാള്‍ കൂടുതല്‍ ആരാധകര്‍ ക്യാപ്റ്റന്‍സിക്കാണ്. ലോകകപ്പ് ഫൈനല്‍ കഴിഞ്ഞതിന് പിന്നാലെ ആ ആരാധന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുത്തനെ കൂടി. കഴിഞ്ഞ ദിവസം വില്യംസണിന്റെ ജന്മദിനത്തോട് ആരാധകര്‍ പ്രതികരിച്ച വിധം കൊണ്ട് മനസിലാക്കാം എത്രമാത്രം ആ മുഖം ആരാധകര്‍ സ്വീകരിച്ചു കഴിഞ്ഞുവെന്ന്. 

ശ്രീലങ്ക-ന്യൂസിലാന്‍ഡ് പരിശീലന മത്സരത്തിന് ഇടയില്‍ ഗ്യാലറിയില്‍ നിന്ന് ആരാധകര്‍ നീട്ടിയ കേക്ക് മുറിച്ചാണ് വില്യംസണ്‍ ജന്മദിനം ആഘോഷിച്ചത്. ആരാധകര്‍ നീട്ടിയ കേട്ട് മുറിക്കാനും, അത് കഴിക്കാനും മടി കാണിക്കാതിരുന്ന വില്യംസണിനെ പ്രശംസ കൊണ്ട് മൂടുകയാണ് ആരാധകരിപ്പോള്‍. 

ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിന്റെ ഫോട്ടോകള്‍ ട്വിറ്ററിലൂടെ പങ്കുവയ്ക്കുന്നു. 29ാം ജന്മദിനമാണ് വില്യംസണ്‍ കഴിഞ്ഞ ദിവസം ആഘോഷിച്ചത്. ലോകകപ്പ് ഫൈനലില്‍ ബൗണ്ടറികളുടെ എണ്ണത്തിന്റെ പേരില്‍ കിരീടം അടിയറവ് വയ്‌ക്കേണ്ടി വന്നിട്ടും സംയമനത്തോടെ നിന്ന് പ്രതികരിച്ച് കീവീസ് നായകന്റെ നിലപാടും പെരുമാറ്റവും വലിയ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com