ഏത് സ്റ്റെപ്പ് വേണം? ഡാന്‍സ് കളിച്ച് ആര്‍മാദിച്ച് കോഹ് ലി; ഗെയ്‌ലിനേയും താളം പിടിപ്പിച്ചു

കളിയുടെ ആവേശം മഴ തല്ലിക്കെടുത്തിയെങ്കിലും ഗ്രൗണ്ടില്‍ അടിക്കടി ഡാന്‍സ് കളിച്ച് ചുവടുവെച്ച് കോഹ് ലി ആരാധകരെ സന്തോഷിപ്പിച്ചു
ഏത് സ്റ്റെപ്പ് വേണം? ഡാന്‍സ് കളിച്ച് ആര്‍മാദിച്ച് കോഹ് ലി; ഗെയ്‌ലിനേയും താളം പിടിപ്പിച്ചു

ട്വന്റി20 പരമ്പരയില്‍ കല്ലുകടിയായ മഴ ഏകദിന പരമ്പരയേയും വിടുന്നില്ല. വിന്‍ഡിസിനെതിരായ ആദ്യ ഏകദിനത്തില്‍ 13 ഓവര്‍ മാത്രമാണ് പന്തെറിയാനായത്. കളിയുടെ ആവേശം മഴ തല്ലിക്കെടുത്തിയെങ്കിലും ഗ്രൗണ്ടില്‍ അടിക്കടി ഡാന്‍സ് കളിച്ച് ചുവടുവെച്ച് കോഹ് ലി ആരാധകരെ സന്തോഷിപ്പിച്ചു. 

ഗ്രൗണ്ടിലെ ഡിജെയുടെ താളത്തിനൊപ്പം കളി തുടങ്ങിയത് മുതല്‍ ഡാന്‍സ് കളിക്കുകയായിരുന്നു കോഹ് ലി. ഡ്രൗണ്ടില്‍ വെച്ച് വിന്‍ഡിസ് ഓപ്പണര്‍ ക്രിസ് ഗെയ്‌ലിനെ കൊണ്ടും കോഹ് ലി തനിക്കൊപ്പം ചുവടുവെപ്പിച്ചു. 

ഗയാനയില്‍ ടോസ് നേടിയ കോഹ് ലി ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. 13 ഓവറില്‍ വിന്‍ഡിസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സ് എടുത്തിരിക്കെ മഴ കളി മുടക്കി എത്തി. 31 പന്തില്‍ നിന്നും നാല് റണ്‍സ് എടുത്ത ഗെയ്‌ലിന്റെ വിക്കറ്റാണ് വിന്‍ഡിസിന് നഷ്ടമായത്. കുല്‍ദീപ് ഗെയ്‌ലിനെ വിക്കറ്റിന് മുന്‍പില്‍ കുടുക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com