കരുത്തോടെ മടങ്ങി വരവ്; ഈ സീസണിലും പോര്‍ട്ടോയുടെ വല കാക്കാന്‍ കാസിയസ്

പോര്‍ട്ടോയുടെ ഈ സീസണിലെ പോരാട്ടങ്ങളിലും സ്പാനിഷ് ഇതിഹാസം ഗോള്‍ പോസ്റ്റിന് കീഴില്‍ കാവലുണ്ടാകും
കരുത്തോടെ മടങ്ങി വരവ്; ഈ സീസണിലും പോര്‍ട്ടോയുടെ വല കാക്കാന്‍ കാസിയസ്

പോര്‍ട്ടോ: സ്പാനിഷ് ഇതിഹാസ ഗോള്‍ കീപ്പര്‍ ഇകര്‍ കാസിയസിന് ഹൃദയാഘാതം സംഭവിച്ചത് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചിരുന്നു. ദീര്‍ഘ നാളത്തെ ആശുപത്രി വാസവും വിശ്രമത്തിലുമായിരുന്നു കാസിയസ്. അദ്ദേഹം ഇനി ഫുട്‌ബോളിലേക്ക് തിരിച്ചുവരില്ല എന്ന് അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളി അദ്ദേഹം പോര്‍ട്ടോയുടെ പരിശീലന ക്യാമ്പിലെത്തിയത് ശ്രദ്ധേയമായിരുന്നു. 

ഇപ്പോഴിതാ പോര്‍ട്ടോയുടെ ഈ സീസണിലെ പോരാട്ടങ്ങളിലും സ്പാനിഷ് ഇതിഹാസം ഗോള്‍ പോസ്റ്റിന് കീഴില്‍ കാവലുണ്ടാകും. പോര്‍ട്ടോ പുറത്തുവിട്ട ഈ സീസണിലെ താരങ്ങളുടെ പട്ടികയില്‍ കാസിയസുമുണ്ട്. 

ഫുട്‌ബോളില്‍ നിന്ന് വിരമിക്കണം എന്ന ഡോക്ടര്‍മാരുടെ ആവശ്യത്തെ കാസിയസ് നിരാകരിച്ചിരുന്നു. ഇപ്പോള്‍ എഫ്‌സി പോര്‍ട്ടോയ്ക്ക് വേണ്ടി പോര്‍ച്ചുഗീസ് ലീഗില്‍ അദ്ദേഹം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 

ഫുട്‌ബോളിലെ രാജകീയ കിരീടങ്ങളെല്ലാം ഉയര്‍ത്തിയ അപൂര്‍വ താരങ്ങളിലൊരാളാണ് 38 കാരനായ കസിയസ്. റയല്‍ മാഡ്രിഡിന്റെ ഇതിഹാ താരമായ കാസിയസ് സ്പാനിഷ് വമ്പന്‍മാര്‍ക്കായി 725 മത്സരങ്ങള്‍ കളിച്ചു. മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ റയലിനോടൊപ്പം ഉയര്‍ത്തിയ കസിയസ് 2015 ലാണ് ക്ലബ് വിട്ടത്. സ്പാനിഷ് ദേശീയ ടീമിനൊപ്പം 167മത്സരങ്ങള്‍ കളിച്ച ആദ്ദേഹം ലോകകപ്പും രണ്ട് യൂറോപ്യന്‍ കിരീടങ്ങളും സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com