കളിക്കാര്‍ക്ക് വേതനം നല്‍കുന്നില്ല, പ്രതിഷേധവുമായി യുവരാജ് സിങ് ഉള്‍പ്പെടെയുള്ളവര്‍; കാനഡ ട്വന്റി20 ലീഗ് പ്രതിസന്ധിയിലേക്ക്‌

കാനഡ ലീഗില്‍ പ്രതിഫലം നല്‍കാത്തതിന്റെ പേരില്‍ കളിക്കാര്‍ മത്സരം തടസപ്പെടുത്തി
കളിക്കാര്‍ക്ക് വേതനം നല്‍കുന്നില്ല, പ്രതിഷേധവുമായി യുവരാജ് സിങ് ഉള്‍പ്പെടെയുള്ളവര്‍; കാനഡ ട്വന്റി20 ലീഗ് പ്രതിസന്ധിയിലേക്ക്‌

കാനഡ ലീഗില്‍ പ്രതിഫലം നല്‍കാത്തതിന്റെ പേരില്‍ കളിക്കാര്‍ മത്സരം തടസപ്പെടുത്തി. ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിങ് ഉള്‍പ്പെട്ട ടൊറന്റോ നാഷ്ണല്‍സും മോണ്‍ട്രിയല്‍ ടൈഗേഴ്‌സും തമ്മിലുള്ള മത്സരമാണ് കളിക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം വൈകിയത്. 

ടീം ഹോട്ടലില്‍ നിന്നും കളി നടക്കുന്ന സ്‌റ്റേഡിയത്തിലേക്ക് യാത്ര തിരിക്കാന്‍ കളിക്കാര്‍ വിസമ്മതിക്കുകയായിരുന്നു. പ്രതിഫലം നല്‍കാത്തതില്‍ കളിക്കാര്‍ പ്രതിഷേധിച്ചതോടെ ജി20 ലീഗിലെ ടീമുകളുടെ ഉടമകള്‍ യോഗം ചേരുകയും കളിക്കാരുടെ പരാതികള്‍ പരിശോധിക്കുകയും ചെയ്തു. 

ലീഗില്‍, നിലവിലെ എല്ലാ മത്സരവും ജയിച്ചാല്‍ മാത്രമാണ് യുവരാജിന്റെ ടീമിന് നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാനാവുകയുള്ളു. പക്ഷേ, കളിക്കാര്‍ക്ക് വേതനം ലഭിക്കുന്നതിന് മുഖ്യ പരിഗണന കൊടുത്ത്, ക്വളിഫൈ ചെയ്യാനുള്ള സാധ്യതകള്‍ പിന്നിലേക്ക് മാറ്റിവയ്ക്കുകയാണ് ടീം. 

നോര്‍ത്ത് അമേരിക്കയില്‍ ജിടി20 ലീഗിന്റെ പ്രചാരം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും, അതിന് നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ടെന്നും ജിടി20 പ്രതികരിച്ചു. സാങ്കേതിക കാരണങ്ങളെ തുടര്‍ന്നാണ് കളിക്കാര്‍ക്ക് വേതനം നല്‍കുന്നത് വൈകിയത് എന്നാണ് അവരുടെ വിശദീകരണം. എന്നാല്‍, തരാനുള്ള വേതനം തന്നു തീര്‍ത്തില്ലെങ്കില്‍ നോക്കൗട്ട് ഘട്ടം കളിക്കാന്‍ ഇറങ്ങില്ലെന്ന് പല ടീമുകളും ഭീഷണി മുഴക്കി കഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com