മഴ കളിച്ചു; ഇന്ത്യ-വിന്‍ഡീസ് ഒന്നാം ഏകദിനം ഉപേക്ഷിച്ചു 

വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ഏകദിനം മഴ കവര്‍ന്നു
മഴ കളിച്ചു; ഇന്ത്യ-വിന്‍ഡീസ് ഒന്നാം ഏകദിനം ഉപേക്ഷിച്ചു 

ഗയാന : വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ഏകദിനം മഴ കവര്‍ന്നു.  ഗയാനയില്‍ ഇന്ത്യന്‍ സമയം രാത്രി ഏഴു മണിക്ക് തുടങ്ങേണ്ടിയിരുന്ന കളി മഴ മൂലം 90 മിനിറ്റ് വൈകിയാണ് ആരംഭിച്ചത്.  ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. മഴ മൂലം 43 ഓവര്‍ വീതമാക്കി ചുരുക്കിയാണ് കളി ആരംഭിച്ചതെങ്കിലും അധികം താമസിയാതെ നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യത്തിലേക്കെത്തി.

പതിമൂന്ന് ഓവര്‍ മാത്രം കളിനടന്ന മത്സരത്തില്‍ ക്രിസ് ഗെയിലും എവിന്‍ ലെവിസും ക്രീസില്‍ നില്‍ക്കവെയാണ് മഴ വീണ്ടും ശക്തിപ്രാപിച്ചത്. ഏകദിനത്തിലെ ക്രിസ്‌ഗെയിലിന്റെ ഏറ്റവും ചെറിയ ഇന്നിംഗ്‌സ് ആണ് ഇന്നലെ നടന്നത്. 5.4 ഓവര്‍ പൂര്‍ത്തിയാക്കിയപ്പോഴാണ് ആദ്യം കളി തടസ്സപ്പെട്ടത്. അപ്പോള്‍ രണ്ടക്കത്തിലേക്കെത്താന്‍ പാടുപെടുകയായിരുന്നു വിന്‍ഡീസ് ഓപണര്‍മാര്‍. എന്നാല്‍ വീണ്ടും കളി തുടങ്ങിയപ്പോള്‍ അവസരം മുതലാക്കി ലെവിസ് നിറഞ്ഞാടി. 

ഗെയില്‍ നല്ല ഷോട്ടുകള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ ലെവിസ് നിറഞ്ഞാടുകയായിരുന്നു. ഒടുവില്‍ 11-ാം ഓവറില്‍ ലെവിസ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. കുല്‍ദീപ്‌ യാധവാണ് മടക്കിയത്. രണ്ട് ഓവറുകള്‍ക്ക് ശേഷം മഴ വീണ്ടും എത്തിയതോടെ താരങ്ങള്‍ മൈതാനം വിട്ടു. പിന്നാലെ മത്സരം ഉപേക്ഷിക്കാമെന്ന് അംപയര്‍മാര്‍ തീരുമാനമെടുത്തു. ഓഗസ്റ്റ് ഒന്നാം തിയതി പോര്‍ട്ട് ഓഫ് സ്‌പെയിനിലാണ് രണ്ടാം ഏകദിനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com