റെയ്‌നയുടെ ശസ്ത്രക്രിയ; ഹൃദയം തൊടുന്ന കുറിപ്പുമായി ജോണ്ടി റോഡ്‌സ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th August 2019 01:45 PM |
Last Updated: 10th August 2019 01:45 PM | A+A A- |
പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ സുരേഷ് റെയ്‌നയ്ക്ക് സന്ദേശവുമായി സൗത്ത് ആഫ്രിക്കന്‍ മുന്‍ താരം ജോണ്ടി റോഡ്‌സ്. എനിക്ക് നിന്നെ അറിയാം, നാളെ തന്നെ പരിശീലനത്തിന് ഇറങ്ങാനാവും നീ ആഗ്രഹിക്കുക, എന്നാലത് ചെയ്യരുത്, റെയ്‌നയോട് ജോണ്ടി റോഡ്‌സ് പറയുന്നു.
ഈ തലമുറയിലെ ഫീല്‍ഡര്‍മാരില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് സുരേഷ് റെയ്‌നയാണെന്ന് റോഡ്‌സ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ തന്റെ പ്രിയ താരത്തോട് ശരീരം പറയുന്നത് കേള്‍ക്കാനാണ് ഫീല്‍ഡര്‍മാരുടെ തലതൊട്ടപ്പന്‍ നിര്‍ദേശിക്കുന്നത്.
''ഇത്രയും വര്‍ഷം കരിയറില്‍ അവിശ്വസനീയമാം വിധം നീ കാണിച്ച ധാര്‍മീകത ഒരുപാട് പേര്‍ക്ക് പ്രചോദനമാണ്, പ്രത്യേകിച്ചും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി. എന്നാല്‍ ഇപ്പോള്‍ നിങ്ങളുടെ ശരീരം പറയുന്നത് കേള്‍ക്കൂ എന്റെ പ്രിയപ്പെട്ട സുഹൃത്തേ. നിന്നെ അറിയാവുന്നത് കൊണ്ട് എനിക്ക് മനസിലാക്കാം, നാളെ തന്നെ പരിശീലനത്തിനായി ഇറങ്ങാനായിരിക്കും നീ ആഗ്രഹിക്കുക'', ജോണ്ടി റോഡ്‌സ് ട്വിറ്ററില്‍ കുറിച്ചു.
@ImRaina u have been an inspiration to so many with your incredible work ethic over your career, especially these last couple of years. Listen to your body now my friend - knowing u, u will want to be out training tomorrow #aramse https://t.co/tc3LY4R4qF
— Jonty Rhodes (@JontyRhodes8) August 10, 2019
കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് റോഡ്‌സിന് ശസ്ത്രക്രിയ നടത്തേണ്ടി വന്നത്. ആംസ്റ്റര്‍ഡാമിലായിരുന്നു ശസ്ത്രക്രിയയെന്നും, നാല് മുതല്‍ ആറാഴ്ചത്തെ വിശ്രമം വരെ റെയ്‌നയ്ക്ക് വേണ്ടി വരുമെന്നും ബിസിസിഐ വ്യക്തമാക്കുന്നു. ഇതോടെ ഡൊമസ്റ്റിക് സീസണിന്റെ തുടക്കം റെയ്‌നയ്ക്ക് നഷ്ടമാവും.