ആ വിസ്മയ ഫ്രീ കിക്ക് വീണ്ടും; 22 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കാല്‍ക്കരുത്ത് തെളിയിച്ച് കാര്‍ലോസ് (വീഡിയോ)

22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫ്രാന്‍സിനെതിരായ സൗഹൃദ മത്സരത്തില്‍ കാര്‍ലോസ് എടുത്ത ഫ്രീ കിക്ക് ഇന്നും ആരാധകരുടെ ഉള്ളില്‍ ഇരമ്പം തീര്‍ക്കുന്ന നിമിഷമാണ്
ആ വിസ്മയ ഫ്രീ കിക്ക് വീണ്ടും; 22 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കാല്‍ക്കരുത്ത് തെളിയിച്ച് കാര്‍ലോസ് (വീഡിയോ)

സാവോ പോളോ: ബ്രസീല്‍ ഇതിഹാസം റോബര്‍ട്ടോ കാര്‍ലോസ് ഫ്രീ കിക്കുകളുടെ രാജാവായാണ് വാഴ്ത്തപ്പെടാറുള്ളത്. 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫ്രാന്‍സിനെതിരായ സൗഹൃദ മത്സരത്തില്‍ കാര്‍ലോസ് എടുത്ത ഫ്രീ കിക്ക് ഇന്നും ആരാധകരുടെ ഉള്ളില്‍ ഇരമ്പം തീര്‍ക്കുന്ന നിമിഷമാണ്. 

ഇപ്പോഴിതാ 46ാം വയസില്‍ ഫ്രാന്‍സിനെതിരെ നേടിയ അത്ഭുത ഗോളിലേക്കുള്ള ഷോട്ട് പുനരാവിഷ്‌കരിച്ചിരിക്കുകയാണ് കാര്‍ലോസ്. തന്റെ പ്രതിഭയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം ഈ ഷോട്ടിലൂടെ അടിവരയിടുന്നു. 

1997ലാണ് 38വാര അകലെ നിന്ന് കാര്‍ലോസ് ഫ്രാന്‍സിനെതിരെ വിഖ്യാതമായ ആ ഫ്രീ കിക്ക് തൊടുത്തത്. പാട്രിക്ക് വിയേര, സിനദിന്‍ സിദാന്‍, മൗറിസ്, ഡെസയ്‌ലി, ദിദിയര്‍ ദെഷാംപ്‌സ് എന്നിവരും ഗോള്‍ കീപ്പര്‍ ഫാബിയന്‍ ബര്‍ത്തേസും തീര്‍ത്ത പ്രതിരോധ മതിലിനെ തീര്‍ത്തും നിസഹായരാക്കി വളഞ്ഞ് പുളഞ്ഞ് പന്ത് വലയില്‍ കയറിയത് അവിശ്വസനീയതയോടെയാണ് ലോകം കണ്ടു നിന്നത്. 

സമാനമായി തന്നെയായിരുന്നു പുനരാവിഷ്‌കാര വീഡിയോയിലും കാര്‍ലോസിന്റെ ഫ്രീ കിക്ക്. വളഞ്ഞ് പുളഞ്ഞ് പന്ത് ഇത്തവണയും വലയിലേക്ക് കയറുമെന്ന് പ്രതീതിയുണ്ടാക്കി. എന്നാല്‍ പന്ത് പോസ്റ്റില്‍ തട്ടി നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. കാര്‍ലോസ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആ വീഡിയോ പങ്കിട്ടു. 

ഈ വീഡിയോ ചിത്രീകരിക്കുമ്പോള്‍ കാര്‍ലോസിനൊപ്പം മറ്റൊരു ഇതിഹാസവുമുണ്ടായിരുന്നു. കാര്‍ലോസ് ഫ്രീ കിക്കെടുക്കുമ്പോള്‍ ഗോള്‍ പോസ്റ്റില്‍ പോര്‍ച്ചുഗല്‍ ഇതിഹാസ ഗോള്‍ കീപ്പര്‍ വിറ്റര്‍ ബൈയയാണ് കാവല്‍ നിന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com