ക്രിസ് ഗെയ്‌ലിന്റെ ആവശ്യം തള്ളി വെസ്റ്റ് ഇന്‍ഡീസ്; ഫെയര്‍വെല്‍ ടെസ്റ്റ് നല്‍കില്ല; ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയില്ല

2014ലാണ് ക്രിസ് ഗെയ്ല്‍ അവസാനമായി ടെസ്റ്റ് കളിച്ചത്. ബംഗ്ലാദേശിനെതിരെയായിരുന്നു അത്
ക്രിസ് ഗെയ്‌ലിന്റെ ആവശ്യം തള്ളി വെസ്റ്റ് ഇന്‍ഡീസ്; ഫെയര്‍വെല്‍ ടെസ്റ്റ് നല്‍കില്ല; ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയില്ല

ഫെയര്‍വെല്‍ ടെസ്റ്റ് എന്ന സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലിന്റെ ആവശ്യം നിരസിച്ച് വെസ്റ്റ് ഇന്‍ഡീസ്. ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് ടീമില്‍ ഗെയ്‌ലിനെ ഉള്‍പ്പെടുത്തിയില്ല. ആഗസ്റ്റ് 22ന് ആരംഭിക്കുന്ന ടെസ്റ്റിനായി 13 അംഗ സംഘത്തെയാണ് വിന്‍ഡിസ് പ്രഖ്യാപിച്ചത്. 

2014ലാണ് ക്രിസ് ഗെയ്ല്‍ അവസാനമായി ടെസ്റ്റ് കളിച്ചത്. ബംഗ്ലാദേശിനെതിരെയായിരുന്നു അത്. ലോകകപ്പിന്റെ സമയത്ത്, ഫെയര്‍വെല്‍ ടെസ്റ്റ് കളിക്കാനുള്ള ആഗ്രഹം ഗെയ്ല്‍ വ്യക്തമാക്കിയിരുന്നു. തന്റെ ഹോം ഗ്രൗണ്ടായ കിങ്‌സറ്റണില്‍ കളിക്കാനുള്ള താത്പര്യമാണ് ഗെയ്ല്‍ പ്രകടിപ്പിച്ചത്. 

എന്നാല്‍, റോബര്‍ട്ട് ഹെയ്‌നെസ് അധ്യക്ഷകാനയ വിന്‍ഡിസ് സെലക്ഷന്‍ കമ്മിറ്റി ഗെയ്‌ലിന്റെ ആവശ്യം നിരസിച്ചു. എന്നാല്‍, ഗെയ്‌ലിനെ ടെസ്റ്റ് ടീമില്‍ പരിഗണിക്കരുത് എന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഗെയ്‌ലിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ തെറ്റായ ദിശയിലാണ് വിന്‍ഡിസ് പോവുന്നത് എന്ന് വേണം മനസിലാക്കാന്‍ എന്നായിരുന്നു വിന്‍ഡിസ് മുന്‍ പേസ് ഇതിഹാസം കര്‍ട്ട്‌ലി ആംബ്രോസിന്റെ വാക്കുകള്‍. 

ഏകദിന, ട്വന്റി20 വിന്‍ഡിസിനായി കളിക്കാന്‍ ഗെയ്ല്‍ താത്പര്യം പ്രകടിപ്പിച്ചാല്‍ അതില്‍ പ്രശ്‌നമില്ല. ടെസ്റ്റില്‍ പക്ഷേ അനുകൂല മറുപടി ഞാന്‍ പറയില്ല. അഞ്ച് വര്‍ഷത്തോളമായി ഗെയ്ല്‍ ടെസ്റ്റ് കളിച്ചിട്ട്. അങ്ങനെയൊരു താരത്തെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തുന്നത് പിന്നോട്ടടിക്കും. എന്ത് സന്ദേശമാണ് അതിലൂടെ യുവതാരങ്ങള്‍ക്ക് നിങ്ങള്‍ നല്‍കുന്നത് എന്നും അദ്ദേഹം ചോദിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com