ജനല്‍ ചില്ല് തകര്‍ത്ത് ഷുഐബ് മാലിക്കിന്റെ സിക്‌സ്, അതും രണ്ട് വട്ടം(വീഡിയോ)

മൂന്ന് സിക്‌സുകളാണ് മാലിക്കിന്റെ ബാറ്റില്‍ നിന്നും വന്നത്. അതില്‍ രണ്ടെന്നും ജനല്‍ ചില്ല് തകര്‍ത്തു
ജനല്‍ ചില്ല് തകര്‍ത്ത് ഷുഐബ് മാലിക്കിന്റെ സിക്‌സ്, അതും രണ്ട് വട്ടം(വീഡിയോ)

ക്രിസ് ഗെയ്ല്‍, യുവരാജ് സിങ് എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് കാനഡ ട്വന്റി20 ലീഗില്‍ കണ്ടത്. ഇപ്പോഴിതാ അവരുടെ കൂട്ടത്തിലേക്ക് പാക് മുന്‍ നായകന്‍ ഷുഐബ് മാലിക്കും. മാലിക്കിന്റെ ബാറ്റില്‍ നിന്നും വന്ന സിക്‌സ് വാതിലിന്റെ ചില്ല് തകര്‍ത്താണ് പറന്നത്. അതും രണ്ട് വട്ടം. 

വാന്‍കൗവര്‍ നൈറ്റ്‌സും, ബ്രാപ്ടണ്‍ വോള്‍വ്‌സും തമ്മിലുള്ള മത്സരത്തിന് ഇടയിലാണ് സംഭവം. മൂന്ന് സിക്‌സുകളാണ് മാലിക്കിന്റെ ബാറ്റില്‍ നിന്നും വന്നത്. അതില്‍ രണ്ടെന്നും ജനല്‍ ചില്ല് തകര്‍ത്തു. 26 പന്തില്‍ നിന്നും 46 റണ്‍സാണ് മാലിക്ക് അടിച്ചെടുത്തത്. 

ബാലിക്കിന്റേയും റസലിന്റേയും ബാറ്റിങ് ബലത്തില്‍ 16 ഓവറില്‍ നൈറ്റ്‌സ് 170 റണ്‍സിലെത്തി. 21 പന്തില്‍ നിന്നാണ് റസല്‍ 43 റണ്‍സ് എടുത്തത്. മഴ കളി മുടക്കിയ മത്സരത്തില്‍ 77 റണ്‍സിന് നൈറ്റ്‌സ് ജയം പിടിക്കുകും ചെയ്തു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by GT20 Canada (@gt20canada) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com